സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാർപ്പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വത്തിക്കാൻ: ന്യുമോണിയ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പോപ്പ് ഫ്രാൻസിസിൻ്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക. ചുമയ്ക്കുന്നതിനിടെ ഛർദ്ദി ശ്വാസകോശത്തില്‍ പ്രവേശിച്ചതായും ഇത് നീക്കം ചെയ്തതായും വത്തിക്കാന്‍ അറിയിച്ചു. തുടർന്നുണ്ടായ ശ്വാസതടസ്സം മാർപ്പാപ്പയുടെ ആരോഗ്യനില വഷളാക്കിയിട്ടുണ്ട്. മാർപാപ്പയ്ക്ക് 24 മുതൽ 48 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം പോപ്പ് ഫ്രാൻസിസ് ബോധവാനാണെന്നും ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാൻസിസിന്റെ പ്രായവും അദ്ദേഹം അനുഭവിക്കുന്ന വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖവും ശാശ്വതമായി മാറാൻ സമയമെടുക്കുമെന്നാണ് ‍ഡോക്ടർമാർ പറയുന്നത്. 88 വയസുള്ള മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags :

Recent News

Advertisement