ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ഭർത്താവ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷ് ആയിരുന്നു. മകൾ പ്രശസ്ത മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് ആണ്.






