അബുദാബി: അബുദാബിയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിലെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രം ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാലും കനത്ത മൂടൽമഞ്ഞും കാരണം അറേബ്യൻ ഗൾഫ് സമുദ്രത്തിലും ദുബൈയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ താമസക്കാർ സുരക്ഷിതരായിരിക്കണമെന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തണമെന്നും അധികൃതർ നിർദേശിച്ചു.






