തൃശ്ശൂർ: യോഗക്ഷേമ സഭയുടെ തൃശ്ശൂര്‍ ജില്ല കലാ സാഹിത്യ മേള തൗരത്രികം 2025 ചാലക്കുടിയില്‍ വെച്ച് 27,28 തീയതികളിലായി നടത്തും. ചാലക്കുടി സികെഎം എന്‍എസ്എസ് സീനിയര്‍ സെക്കന്ററി സ്‌ക്കൂളില്‍ 27 തീയതി രാവിലെ ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ മേലേടം പതാക ഉയത്തും. തുടര്‍ന്ന് രാവിലെ 9 മണിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പി,എന്‍.ദാമോദരന്‍ കലാമേള ഉദ്ഘാടനം ചെയ്യും.
പത്ത് വേദികളിലായി ഏകദേശം 2500 അധികം കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. 36 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ നാല് വയസ് മുതല്‍ 75 വയസ് വരെയുള്ളവര്‍ പങ്കെടുക്കും.വിവിധ വേദങ്ങളുടെ പാരായണം വരെ മത്സര ഇനമായി ഉണ്ടായിരിക്കുന്നതാണ്. സ്‌ക്കൂളിന് പുറമെ മരത്തോമ്പിള്ളി ക്ഷേത്രം ഹാളുമാണ് വേദികള്‍.28ന് വൈകിട്ട് നാല് മണിക്ക് ഇന്റലിജന്‍സ് എഡിജിപി പി.വിജയന്‍ ഉതിഷ്ഠത ജാഗ്രത എന്ന വിഷയത്തില്‍ ക്ലാസെടുക്കും
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നതും എഡിജിപി പി.വിജയന്‍ സമ്മാന ദാനം നിര്‍വ്വഹിക്കുന്നതുമാണ്.സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എന്‍.ഡി.നമ്പൂതിരി മുഖ്യാതിതിയായിരിക്കും.വാര്‍ത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ മേലേടം, സെക്രട്ടറി വാസുദേവന്‍ കെ.കെ,ദിപു എം.മംഗലം,പ്രസാദ് മൂര്‍ക്കന്നൂര്‍,കെ.ഡി.ദാമോദരന്‍,കെ.ജെ.വിഷ്ണു,എം.കെ.ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






