തിരുവനന്തപുരം: ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. മണ്‍വിള സുബ്രഹ്‌മണ്യക്ഷേത്രത്തിനു സമീപം കാവുവിളവീട്ടില്‍ അനന്തുകൃഷ്ണന്‍(29) ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനില്‍ ആര്യ(27) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്.
5.8 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടികൂടിയത്. ലഹരിപരിശോധനയുടെ ഭാഗമായി മണ്‍വിളയിലെ ലോഡ്ജില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content: Young man and woman arrested with MDMA from lodge






