ദുബായ്: ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് മിശാൽ ആണ് മരിച്ചത്. സംഭവം ദുബായിലാണ് നടന്നത്.
കെട്ടിടത്തിൽ നിന്ന് വീണ മിശാലിനെ ഗുരുതരാവസ്ഥയിൽ ദുബൈ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദർശക വിസയിൽ ദുബായിൽ എത്തിയതായിരുന്നു മിശാൽ.
വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും ആയിഷയുടെയും മകനാണ് മിശാൽ. നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.






