ബറേലി: യുവാവിനെ വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. യുവാവിന്റെ ഭാര്യ രേഖയെയും കാമുകന്‍ പിന്റുവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇരുവരും ചേർന്ന് കെട്ടിത്തൂക്കിയിരുന്നു .തുടർന്ന് ഭാര്യ രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും തുടര്‍ന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.
ഒരുമിച്ച് ജീവിക്കാന്‍ യുവാവ് തടസ്സമാകുമെന്നതിനാലാണ് ഇവർ ഈ ക്രൂരകൃത്യം ചെയ്തത്. ചായയില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയ ശേഷം രേഖ കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിക്കപ്പെവടുകയായിരുന്നു.






