തൃശൂർ: തൃശൂർ ചാഴൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാഴൂർ സ്വദേശിനി നേഹ ആണ് മരിച്ചത്. 22 വയസായിരുന്നു.
ഏഴ് മാസം മുമ്പായിരുന്നു വിവാഹം. അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മാളയിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നേഹ. കേസിൽ പോലീസ് വിശദമായ പരിശോധന നടത്തുന്നു.






