കോഴിക്കോട്: പയ്യോളിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോറി ഡ്രൈവറായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






