മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാനെയാണ് പിടികൂടിയത്. പോക്സോ നിയമവും ഐടി ആക്ടും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടെലഗ്രാം വഴി അശ്ലീല വീഡിയോകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കഞ്ചാവ് കേസിലും സഫ്വാന്‍ പ്രതിയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധമുള്ള മറ്റ് ആളുകളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.






