കോഴിക്കോട്: 37.406 ഗ്രാം എംഡിഎംഎയും, പണവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി സിദ്ധീഖിനെയാണ് താമരശ്ശേരി എക്സൈസ് സംഘം മാനിപുരത്ത് വെച്ച് പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ചതാണ് എന്നാണ് എക്സൈസ് നിഗമനം.
താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വത്തിൽ Aei(g) ശംസുദ്ധീൻ. കെ, PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത്, ഷഫീഖ്അലി, നൗഷീർ wceo ആശ്മില ഷെറിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ഉയർന്നുവരുന്ന ലഹരി ഉപയോഗ വില്പനയുടെ വളർച്ച ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുവാണ്, എത്രയും പെട്ടന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജനകീയ സമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.






