സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; സംഭവം തലസ്ഥാനത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട പേര് അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കളാണ് പോലീസ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി കേരള -തമിഴ്നാട് അതിർത്തിയിൽ വച്ച് ഡാൻസാഫ്-പൊലീസ് ടീം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയുൾപ്പെടെയുള്ള രണ്ടുപേരെ പിടികൂടിയത്.

നീറമൺകര സ്വദേശി സനോജ് സാബു (24), നേമം കൈമനം സ്വദേശി ആർ. വിഷ്‌ണുരാജ് (28) എന്നിവരാണ് തിങ്കളാഴ്ച്ച അറസ്റ്റിലായത്. ദേശീയപാതയിൽ പാറശാലയിൽ നടന്ന വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമം.

സംശയം തോന്നാതിരിക്കാൻ കെഎസ്ആർടിസി ബസിലായിരുന്നു യാത്ര. എന്നാൽ ,ഇവർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പരിശോധിച്ചതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുരാജ് കൊലപാതക കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.