Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. ചൊവാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കൊല്‍ക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ഇടതു വശത്തുള്ള എന്‍ജിനില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിക്കുകയുണ്ടായി. തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നു മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി.

എയര്‍ ഇന്ത്യയുടെ AI180 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ നേരിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുലര്‍ച്ചെ 12.45ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്‍ജിനില്‍ സാങ്കേതിക തകരാര്‍ നേരിട്ടു. ഏകദേശം നാലു മണിക്കൂറിനു ശേഷം, പുലര്‍ച്ചെ 5.20ന് എല്ലാ യാത്രക്കാരും വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള അറിയിപ്പ് പുറപ്പെടുവിച്ചു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപറ്റന്‍ യാത്രക്കാരെ അറിയിക്കുകയുണ്ടായി. അഹമ്മദാബാദിലെ വിമാനാപകടം സംഭവിച്ച് അഞ്ചു ദിവസത്തിനു ശേഷമാണ് വീണ്ടും എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാര്‍ നേരിടുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer