സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃക്കൊടിത്താനത്ത് എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃക്കൊടിത്താനം: ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പള്ളി വെട്ടിത്തുരുത്തു ഭാഗത്ത് വട്ടപറമ്പില്‍ വീട്ടില്‍ നിസ്സല്‍ ആന്റണി (19), ചങ്ങനാശ്ശേരി പനച്ചിക്കാവ് ഇലഞ്ഞുമൂട്ടില്‍ വീട്ടില്‍ അഖില്‍ ജോണ്‍ (26), എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്ന് പരിശോധന നടത്തുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും. ഇവരില്‍ നിന്നും 9.70 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ അരുണ്‍ എം.ജെ, എസ്.ഐ മാരായ ഗിരീഷ് കുമാര്‍, അരുണ്‍കുമാര്‍ പി.എസ്, വര്‍ഗീസ് കുരുവിള, സി.പി.ഓ മാരായ അരുണ്‍.എസ്, ശ്രീകുമാര്‍ കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് നിസ്സല്‍ ആന്റണി. കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.