കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ആഘോഷം നടന്നത് . കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. പോലീസ് സ്റ്റേഷനിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ പങ്കുവെക്കുകയും ചെയ്തു.
കോൺഗ്രസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തതായും വിഡിയോയിൽ കാണാം. അതേസമയം പോലീസ് സ്റ്റേഷന്റെ ഉള്ളിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ റിപ്പോർട്ട് തേടി ഡിവൈഎസ്പി എത്തിയിരുന്നു . ഇതേ തുടർന്ന് സിഐയ്ക്ക് എതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്.






