തൃശ്ശൂർ: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊരട്ടിയില്‍ പ്രചരണത്തിനെത്തി. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് വോട്ട് പിടിക്കാന്‍ അബിന്‍ വര്‍ക്കിയെത്തിയത്.
കാടുകുറ്റി പഞ്ചായത്തിലെ കുലയിടം മേഖലയിലെ വീടുകളില്‍ കയറി ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ. ഷോണ്‍ പല്ലിശ്ശേരിക്കും. ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്ന ലിജി അനില്‍ കുമാറിനും, വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിനിഷ് കുമാറിനും വേണ്ടി വോട്ടുകള്‍ അഭ്യർത്ഥിച്ചു അബിൻ വക്കിയോടൊപ്പം.മറ്റു നേതാക്കളും അബിന്‍ വര്‍ക്കിയോടൊപ്പം ഉണ്ടായിരുന്നു.




