സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യൂത്ത് കോൺഗ്രസ് സ്ഥാനമാറ്റം തനിക്ക് അപമാനകരം: ചാണ്ടി ഉമ്മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. എന്നാൽ ആ സമയത്ത് പാർട്ടിയുടെ തീരുമാനം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. “പാർട്ടിയുടെ തീരുമാനം എടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി, ആ ദിവസം യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയപ്പോൾ ഞൻ ഒന്നും പറഞ്ഞില്ല. പക്ഷേ, ഒരു ദിവസം എല്ലാം പറയും ,” എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പിതാവിന്‍റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്‍റെ സ്ഥാനത്തുനിന്ന് നീക്കിയത്”.അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി.ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്.ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി

ചാണ്ടി ഉമ്മൻ അബിൻ വർക്കിയെ വളരെയധികം പ്രയാസപ്പെട്ട യുവ നേതാവായി വിശേഷിപ്പിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെടുമ്പോൾ വേദന അനുഭവപ്പെടുക സ്വാഭാവികമാണെന്നും, എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും ആയാലും അംഗീകരിക്കേണ്ടത് അവരുടേതായ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

അബിൻ വർക്കി പുനസംഘടനയിൽ കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണെന്നും, അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കുക എല്ലാവരുടേയും ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.