തൃശ്ശൂർ: പുതുക്കാട്പ റപ്പൂക്കരയിൽ യുവാവിനെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിപ്പാൾ വില്ലേജ്, പറപ്പൂക്കര സ്വദേശികളായ എടത്തിപറമ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന റോഹിത് (23), പോപ്പി എന്നറിയപ്പെടുന്ന കിഴക്കൂട്ട് വീട്ടിൽ വിബിൻ (36) എന്നിവരാണ് പിടിയിലായത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റോഹിത് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി വലിച്ച കേസിലെ പ്രതിയാണ്. വിബിൻ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസ്, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസ്, പൊതുസ്ഥലത്ത് പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസ് എന്നിവ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആദംഖാൻ, എസ്.ഐമാരായ പ്രദീപ്, പാട്രിക് പി.വി., വിഷ്ണു, ജി.എസ്.ഐമാരായ അനന്തകുമാർ, പ്രസന്നൻ, ഡ്രൈവർ എ.എസ്.ഐ ആന്റോ, ജി.എസ്.സി.പി.ഒ ദീപക്, സി.പി.ഒ യഥു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






