സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വടകരയിൽ മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ. പുതുപ്പണം തോട്ടുങ്കല്‍ നൗഷാദിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ താഴെ അങ്ങാടി ബീച്ച് റോഡില്‍ ഇടത്തില്‍ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. വടകര കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ റിമാന്റ് ചെയ്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.