കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിനി റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്ളാറ്റിൽ നിന്നാണ് റിൻസിയേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.55 ഗ്രാം വരുന്ന എംഡിഎംഎ പിടിച്ചെടുത്തതായാണ് വിവരം.
ഇരുവർക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ ഏറ്റെടുത്ത് റിൻസി ചെയ്‌തിരുന്നതായി വിവരമുണ്ട്. റിൻസിയേയും സുഹൃത്തിനേയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരേയും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും.
Content: YouTuber and friend arrested with MDMA in Kochi



