Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിവിൻ്റെ തമിഴ് കഥക്കായി യുവാൻ ശങ്കറിൻ്റെ ഈണം: “ഏഴ്കടൽ ഏഴ്മലയ്” ലിറിക്കൽ ഗാനം റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മരനായ ഒരു സന്യാസി വേഷത്തിൽ എത്തുന്ന നിവിൻ പോളി , ഒരു നല്ല മനുഷ്യനായ സൂരി , നിഗൂഢത നിറഞ്ഞ സ്ത്രീയായി അഞ്ജലിയും കൂടെ ഒരു അമ്മ എലിയും.നിവിൻ പോളിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ” ഏഴ് കടൽ ഏഴ് മലയ് ” ൻ്റെ ഒഫീഷ്യൽ ലിറിക്കൽ ഗാനം പുറത്തുവിട്ടു.

സംഗീത സാമ്രാട്ട് ഇളയരാജയുടെ മകനും യുവത്വത്തിൻ്റെ ലഹരിയായ ഗാനങ്ങളുടെ സൃഷ്ടാവും ആയ യുവാൻ ശങ്കർ രാജയുടേത് ആണ്. ” നമക്കായി ഒരു വാനം” എന്നതാണ് ഗാനം. യുവാനും ആൻഡ്രിയയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവാൻ്റെ ആദ്യകാല ഗാനങ്ങൾ ഇന്നും ഇൻസ്റ്റഗ്രാം ട്രെൻഡുകളായി റീലുകൾ ഭരിക്കുകയാണ് . അനശ്വര രാജൻ്റെ സിനിമയായ “with love ” ലെ ഗാനങ്ങളും അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗൗതം രാമചന്ദ്രൻ്റെ “റിച്ചി” ക്ക് ശേഷം തമിഴിൽ വീണ്ടും ചുവടുറപ്പിക്കാൻ ഇറങ്ങുകയാണ് നിവിൻ. വെറും ജൂനിയർ ആർട്ടിസ്റ്റ് ആയി വന്ന് പിന്നീട് സപ്പോർട്ടിങ് ക്യാരക്ടർ ആയി വളർന്ന് ഇന്ന് തമിഴിലെ മികവുറ്റ നായക നടൻ ആയി പടർന്ന് നിൽക്കുന്ന സൂരിയും ഈ ചിത്രത്തിൻ്റെ വലിയ ഭാഗമാണ്. മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവ് തെളിയിച്ച ഒരു പിടി നല്ല ചിത്രങ്ങളിലെ മുഖമായി മാറിയ അഞ്ജലി ആണ് മറ്റൊരു പ്രധാന വേഷം .

ചിത്രത്തിൻ്റെ ട്രെയിലർ നേരത്തെ പുറത്ത് വിട്ടിരുന്നു.ഒരു ഓടുന്ന ട്രെയിനിലാണ് കഥ നടക്കുന്നത്, അവിടെ 32 വയസ്സുള്ള ഒരു സാധാരണ മനുഷ്യനും 8,000 വർഷം പഴക്കമുള്ള ഒരു അമർത്യനും – ഒരു എലിയും തമ്മിലുള്ള കണ്ടുമുട്ടൽ അവരുടെ വിധികളെ ഇഴചേർക്കുന്ന നിരവധി സംഭവങ്ങൾക്ക് തുടക്കമിടുന്നു. റാം രചനയും സംവിധാനവും നിർവ്വഹിച്ച സുരേഷ് കാമാച്ചി നിർമ്മിച്ച ചിത്രമാണിത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer