കോഴിക്കോട് : നരിക്കുനി അത്താണിക്ക് സഹായ ഹസ്തവുമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 1978-ലെ ബാച്ചായ ഗ്രീൻ 78 അംഗങ്ങൾ.
അത്താണിയുടെ പുതിയ സ്ഥലമെടുപ്പിനായി വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡു അത്താണി സെക്രട്ടറി വി.പി. ഖാദർ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ അഹമ്മദ് (ഫെയ്മസ് ബേക്കറി നരിക്കുനി) അദ്ധ്യക്ഷതവഹിച്ചു.അക്ഷയകുമാർ ഗ്രീൻ 78-ന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
വി.പി. ഖാദർ മാസ്റ്റർ അത്താണിയുടെ സേവന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. യു.കെ. അബ്ദാഹിമാൻ വാസുദേവൻ നമ്പൂതിരി, ജനാർദ്ദനൻ, അബ്ദുൽ മജീദ്, ഉണ്ണികൃഷ്ണൻ മേനോക്കി, രമേശൻ പി.വി., ഷംസുദ്ധീൻ പട്ടനിൽ, ലോഹിതാക്ഷൻ, സുലൈമാൻ പന്നൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി.






