കോഴിക്കോട് : ഇലക്ഷന്‍- ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നരിനട ഭാഗങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ പകല്‍ 2.30 മണിക്ക് കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജില്‍ നരിനട ദേശത്ത് പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ 5 ബാരലുകളിലായി സൂക്ഷിച്ചുവച്ച 1050 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഷാജി.സി.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍ നൈജീഷ്. ടി, പ്രിവെന്റിവ് ഓഫീസര്‍ (ഗ്രേഡ്) ബേബി.പി.ജെ, സിവില്‍ എക്സൈസ് ഓഫീസര്‍ വിചിത്രന്‍.സി.എം, സി ഇ ഒ ഡ്രൈവര്‍ ദിനേശ്. സി എന്നിവരും സംഘത്തിലുണ്ടായിരുന്നു.




