സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പത്താം മത്സരവും സമനിലയില്‍, ലോകചെസ് ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരവും സമനിലയില്‍. 36 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും സമനില സമ്മതിച്ചത്. ഇതോടെ രണ്ട് പേര്‍ക്കും അഞ്ച് പോയിന്റ് വീതമായി.

ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ഏഴാം സമനിലയാണ് ഇന്നത്തേത്. പതിനൊന്നാം മത്സരം നാളെ നടക്കും. 14 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ലിറന് പക്ഷെ അതിന്റെ മുന്‍തൂക്കമൊന്നും മത്സരത്തില്‍ നേടാനായില്ല. ഇരുവരും സാഹസികമായ നീക്കങ്ങളിലൂടെ വിജയത്തിനായി ശ്രമിച്ചതുമില്ല. തുടര്‍ച്ചയായി മൂന്ന് തവണ ഒരേ നീക്കം നടത്തി ഇരുവരും സമനിലയില്‍ പിരിഞ്ഞു.

ഇനി നാല് റൗണ്ട് മത്സരമാണ് ശേഷിക്കുന്നത്. അതില്‍ രണ്ടര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. അതായത് ശേഷിക്കുന്ന നാലില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയാലേ ഒരാള്‍ക്ക് കിരീടം ചൂടാന്‍ കഴിയൂ. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്.

14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ട് സമനിലയില്‍ കലാശിച്ചാല്‍ പിന്നീട് റാപ്പിഡ് സമയക്രമത്തിലുള്ള ടൈബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തുക. അവിടെ തനിക്കുള്ള അപ്രമാദിത്തം മുതലാക്കുക എന്നതാകും ലിറന്‍ കണക്കുകൂട്ടുന്നത്. റാപ്പിഡ് ചെസില്‍ ഡിങ് ലോകത്തെ രണ്ടാമത്തെ കളിക്കാരനാണ് ഗുകേഷിന്റെ സ്ഥാനം നാല്‍പ്പത്തിയേഴും.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement