കൊച്ചി: ദുശ്ശീലങ്ങളിൽനിന്ന് തനിക്ക് ആനന്ദം കിട്ടുന്നുണ്ടെങ്കിലും അത് മറ്റുള്ളവർക്കുണ്ടാക്കിയത് സ്വസ്ഥതക്കുറവാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. തൻ്റെ ദുശ്ശീലങ്ങളുടെ ഭാഗമായുള്ള പ്രശ്നങ്ങൾ കുടുംബത്തേയും വിദേശത്തുള്ള സഹോദരിമാരേയുമടക്കം മോശമായി ബാധിച്ചുവെന്ന് നടൻ തുറന്നു പറഞ്ഞു. കുടുംബത്തിന് വേണ്ടിയാണ് താൻ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസു തുറന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് എത്തിയ ഷൈനിനെ തൊടുപുഴയിലെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഷൈൻ വിവാദങ്ങളിൽ പ്രതികരിക്കുന്നത്. കേസിൽ തന്നെ അറസ്റ്റുചെയ്തിട്ടില്ലെന്ന് ഷൈൻ അഭിമുഖത്തിൽ വ്യക്തമാക്കി.






