Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റിയാദ് വിമാനത്താവളത്തിലെ ആക്രമണത്തിൽ 12 മരണം; 309 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ഹൂത്തികളുടെ പുതിയ ഭീഷണി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഹൂത്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി പ്രഖ്യാപിച്ചു.

മേഖല ആകെ ആശങ്കയിൽ

മേഖലയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു അറബ്–ഗൾഫ് രാജ്യത്തുണ്ടായ ഏറ്റവും വലിയ ആൾനാശത്തിനും നാശനഷ്ടങ്ങൾക്കും കാരണമായ ആക്രമണങ്ങളിലൊന്നാണ് റിയാദിലുണ്ടായതെന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമുണ്ട്. അമേരിക്ക, ജോർദാൻ, ഈജിപ്ത്, സിറിയ, പലസ്തീൻ, സുഡാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരിച്ച വിദേശികളിലുള്ളത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമമുണ്ടായി. മിസൈലിന്റെ അവശിഷ്ടങ്ങൾ വിമാനത്താവള പരിസരത്ത് പതിച്ചു. അൽഖർജിലും കിഴക്കൻ മേഖലയിലും ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവങ്ങളെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലും വിവിധ രാജ്യങ്ങളുടെ നേതാക്കളും അപലപിച്ചു. ആക്രമണം സമ്പൂർണ യുദ്ധക്കുറ്റമാണെന്ന് വിശേഷിപ്പിച്ച സൗദി, ഹൂത്തികൾക്കെതിരായ തിരിച്ചടി ആരംഭിച്ചതായാണ് വിവരം.

ഹോർമുസിലും പ്രകോപനം ശക്തം

ഹോർമുസ് കടലിടുക്കിലും മേഖലയുടെ മറ്റ് ഭാഗങ്ങളിലും ഇറാന്റെ പ്രകോപന നീക്കങ്ങൾ ശക്തമാകുകയാണ്. തുറമുഖങ്ങൾക്ക് സമീപം കപ്പലുകളെ ഭീഷണിപ്പെടുത്തുന്നതായും കപ്പലുകളോട് തീരം വിടാൻ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ, ഒമാൻ തീരങ്ങൾക്ക് സമീപവും കഴിഞ്ഞ ദിവസങ്ങളിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതായി വിവരമുണ്ട്. ഹോർമുസ് വഴിയുള്ള എല്ലാ പാതകളും കപ്പൽ ഗതാഗതമില്ലാത്ത നിലയിലായെന്നാണ് ഇറാന്റെ അവകാശവാദം.

ഒരു കപ്പൽ കടൽമൈനിൽ തട്ടി പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് ഒരു വലിയ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയതായും വിവരമുണ്ട്. ഇറാനും ഹൂത്തികളും ഒരേസമയം മേഖലയിൽ സംഘർഷം ശക്തമാക്കുന്ന സാഹചര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix