തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുണ്ടേലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കുറിഞ്ചിലക്കോട് സ്വദേശി അലൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം.
നെട്ടിറച്ചിറയിൽനിന്ന് വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്ന അലൻ, മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന്റെ ഡോറിലും ഇടിച്ച യുവാവ് റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലൻ മരിച്ചു.




