പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധിഷേധിച്ച് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിൾ. സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപണം. മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ അനുകൂലിച്ചും രംഗത്തെത്തിയുട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ സ്ഥിരമായി ഭീഷണിപ്പെടുത്തുകയും ജയിലിലിടുമെന്ന് പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ കുഴൽമന്ദം പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുൻ കഴിഞ്ഞ ദിവസം സ്കൂള്‍ യൂണിഫോം പോലും മാറ്റാതെ രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.






