സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇൻസ്റ്റ​ഗ്രാമിൽ ബന്ധം സ്ഥാപിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി; 19കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിടിയിൽ. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ്നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇയാളെ അണ്‍ഫോളോ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് പരാതിക്കാരിയുടെ സുഹൃത്തിന് നഗ്‌നചിത്രങ്ങള്‍ അയച്ച് യുവതിക്ക് മാനഹാനി വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. അക്കൗണ്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പ്രതിയുടേതല്ലെന്നതും അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്നുള്ള പരിശോധനയിലാണ് പ്രതി മൊബൈല്‍ ടെക്നീഷന്‍ കോഴ്‌സ് പഠിക്കുന്നതിനിടെ റിപ്പയറിനായി ലഭിച്ച ഫോണിലുണ്ടായിരുന്ന സിം, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്ന് കണ്ടെത്തിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.