മലപ്പുറം: ദേശീയപാത തലപ്പാറയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് ര ണ്ടുപേര്‍ മരിച്ചു.കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.തിരൂർ വൈലത്തൂർ സ്വദേശി ഉസ്മാൻ വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് മരിച്ചത് .പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തലപ്പാറ വലിയപറമ്പ് മേഖലയിലാണ് രാത്രി അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്.
ഉസ്മാൻ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഷാഹുൽ ഹമീദ് തിരുറങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹങ്ങൾ തിരുറങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










