പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. പൊലീസ് വിവരം പ്രകാരം ഒരാളെ രക്ഷപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വിദ്യാർത്ഥികൾ 12.30 ഓടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്, അതിനിടെയാണ് ഒഴുക്ക് ശക്തമായതായത്






