പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ 20 മിനിറ്റ് (200 മിനിറ്റ്) കൊണ്ട് എത്തിച്ചേരാം. 465 കി.മീ. ദൂരത്തിലാണ് പാത. 445 കിലോമീറ്റർ ആകാശപ്പാത, 20 കിലോമീറ്റർ തുരങ്കപ്പാത. 20-30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബന്ധം. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രത്യേക കണക്‌ടിവിറ്റി. തിരുവനന്തപുരം-കണ്ണൂർ നിരക്ക് 780 രൂപ. ശരാശരി വേഗം മണിക്കൂറിൽ 140 കി.മീ. കോച്ചുകൾ, എല്ലാം പ്രീമിയം ക്ലാസ്. പ്രതീക്ഷിക്കുന്ന ചെലവ് 54,000 കോടി. അഞ്ചുവർഷം കൊണ്ട് പൂർത്തിയാകും. സൗരോർജത്തിലാകും റെയിൽ പ്രവർത്തനം.

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി
കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന








