സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 5, 2024

Year : 2026

ഹരിയാനയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നു

ചണ്ഡീഗഢ് : ഹരിയാനയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നു. ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായാണ് കാണുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 55 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ച് പീപ്ൾസ് പൾസ്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഹാട്രിക് ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നുമാണ് പീപ്ൾസ് പൾസിന്റെ വിശകലനം. സംസ്ഥാനത്ത് 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സർക്കാർ രൂപവത്കരിച്ചു. ഇത്തവണ മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായ അധികാരത്തിലെത്തിയ നായബ് സിങ് […]
Read more

ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ക്ക് ന​ഗ്ന ചിത്രങ്ങളും മെസ്സേജും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി : തന്റെ ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാവുകയും അശ്ലീല മെസേജുകൾ അയക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്. സ്ഥിരമായി ന​ഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ സമീപിക്കുകയായിരുന്നു. തുടർന്ന് സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് […]
Read more

കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു ; നരേന്ദ്രമോദി

മുംബൈ : കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്‍റേത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ ഭരിക്കുന്നത് അർബൻ നക്സലുകളാണെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്‍റെ അജണ്ട നടപ്പാക്കാൻ സമുദായങ്ങൾക്കിയിൽ കോൺഗ്രസ് മനഃപൂർവം ഭിന്നത വളർത്തുകയാണ്. ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവർക്കറിയാം. കോൺഗ്രസിന്റെ അജണ്ടകൾ പരാജയപ്പെടുത്താൻ ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചുനിൽക്കണം – മോദി പറഞ്ഞു. […]
Read more

ചെന്നൈയിൽ വൻ പ്രതിഷേധം ; വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യം

ചെന്നൈ: ഫെഡറേഷൻ ഓഫ് തമിഴ്നാട് ഓർഗനൈസേഷന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തില്‍ 2014ലെ വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രതിഷേധം. ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിന് സമീപം നടന്ന പ്രകടനത്തിൽ പതിനായിരങ്ങളാണ് പ​ങ്കെടുത്തത്. വഖഫ് ബോർഡുകളെ സ്തംഭിപ്പിക്കാനും വഖഫ് സ്വത്തുക്കൾ കൈയേറാനുള്ള ഭരണഘടനാ വിരുദ്ധമായ വിവേചനപരമായ വ്യവസ്ഥകൾ അടങ്ങുന്ന വഖഫ് ഭേദഗതി ബിൽ 2024 പിൻവലിക്കണമെന്നാണ് എല്ലാ നേതാക്കളും ഒന്നിച്ച് ആവശ്യപ്പെട്ടത്. ഫെഡറേഷൻ പ്രസിഡന്റ് മൗലാന പി.എ. ഖാജാ മുഹിയുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന […]
Read more

കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യം ; വി. ശിവൻകുട്ടി

തിരുവനന്തപുരം : കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ വിദ്യാഭ്യാസം. ബ്രെയിൽലിപിയിൽ വായിക്കാനും എഴുതാനും കഴിയുക എന്നതാണ് ബ്രെയിൽസാക്ഷരത. – മന്ത്രി പറഞ്ഞു. വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ […]
Read more

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. കഴിഞ്ഞ മണ്ഡലകാലത്തെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും […]
Read more

ഹൈബോക്സ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; റിയ ചക്രബര്‍ത്തിക്ക് പൊലീസ് നോട്ടീസ്

ഹൈബോക്‌സ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് സ്‌പെഷ്യല്‍ നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്. ആപ്പിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ അഞ്ച് വ്‌ളോഗര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. ഈ മാസം ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റിയ ചക്രബര്‍ത്തിക്ക് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ആപ്പായ ഹൈബോക്‌സിലൂടെ വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ മുപ്പതുകാരന്‍ ശിവറാമിനെ പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ശിവറാമിന്റെ […]
Read more

പെയ്തൊഴിയാതെ ഈ മഴ

തിരുവനന്തപുരം : വീണ്ടും കേരളത്തെതേടി പെരുമഴക്കാലം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യതയുമുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Read more

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; സിദ്ധാര്‍ത്ഥന്റെ മുറിലുളള സാധനങ്ങള്‍ കാണാതായി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്റെ മുറിയിലുളള സാധനങ്ങള്‍ കാണാതായെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉള്‍പ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ത്ഥന്റെ സാധനങ്ങളെടുക്കാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. പൊലീസും സിബിഐയും സാധനങ്ങള്‍ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം. സാധനങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കള്‍ കോളേജിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് […]
Read more

Recent News

Advertisement