സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 28, 2024

Year : 2026

തൃശ്ശൂർ പൂരം കലക്കിയത് സർക്കാർ: കെ.സുരേന്ദ്രൻ

തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിൻ്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്എസിനോ […]
Read more

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല; കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്. മാര്‍ച്ചില്‍ പ്രതിഷേധം ശക്തമായതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇത് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം […]
Read more

രഞ്ജിത്തിനെതിരായ പീഡനപരാതി; ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പീഡന വിവരം പുറം ലോകത്തോട് വിളിച്ച് പറഞ്ഞ് യുവാവ് രംഗത്തെത്തുന്നത്. ഹേമ കമ്മിറ്റി മുന്‍പാകെയും യുവാവ് പരാതി നല്‍കിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെടുത്തലുമായി […]
Read more

പാലക്കാട് ശോഭയെത്തുമോ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ […]
Read more

പ്രിയങ്ക വയനാട്ടില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. കേരളത്തിലെ നേതാക്കളാണ് പ്രിയങ്കയെ സ്വീകരിച്ചത്. മീനങ്ങാടി,പനമരം,കല്‍പ്പറ്റ തുടങ്ങിയ നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് പ്രിയങ്കയുടെ പ്രചരണ പരിപാടികള്‍ . പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ വലിയ ഒരുക്കങ്ങളാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത്. പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ […]
Read more

എഡിഎമിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ വിജയന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ്. ഇതോടെ കളക്ടര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടായേക്കില്ല. കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ദിവ്യയെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ലയെന്നുമാണ് അരുണ്‍ മൊഴി നല്‍കിയത്. റവന്യൂ മന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ അരുണ്‍ കെ വിജയനെതിരെ പരാമര്‍ശങ്ങളില്ല. എന്നാല്‍ […]
Read more

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു. ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയ നവാസിന്റെ സഹോദരന്‍ നബീലിനെയും സുഹൃത്ത് അനസിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ആക്രമണം സംബന്ധിച്ച് രാത്രി […]
Read more

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനോപ്പംഅരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജാതിയിലും സാമ്പത്തിക നിലയിലും ഉയര്‍ന്ന ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിനാണ് കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. വിവാഹത്തിന്റെ 88-ാം ദിവസമാണ് കൊലപാതകം […]
Read more

നൂറുകോടി കോഴയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, അന്വേഷണം ആവശ്യപ്പെടുമെന്ന് തോമസ് കെ തോമസ്

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മുന്നണിയിലെ തന്നെ എംഎല്‍എയായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അന്വേഷണം നടന്നാല്‍ കേന്ദ്രഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുമോ എന്നതാണ് സര്‍ക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. പരാതി നല്‍കുന്നതില്‍ തന്റെ ഭാഗത്ത് കാലതാമസം […]
Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി സ്ഥലത്തേക്ക് എത്തുക. രാവിലെ പതിനൊന്നരയ്ക്കാണ് മീനങ്ങാടിയില്‍ എത്തുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ഉച്ചയ്ക്ക് രണ്ടരയ്ക്ക് പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് […]
Read more

Recent News

Advertisement