പാലക്കാട്ടെ പരാജയത്തില്‍ സമനില തെറ്റി, മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി കെ സുരേന്ദ്രന്‍
പത്തനംതിട്ട : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ സമനില തെറ്റി പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി സുരേന്ദ്രന്‍ രംഗത്തെത്തി. മാധ്യമങ്ങളില്‍ വരുന്നത് കള്ള വാര്‍ത്തകളാണെന്നും അത് ചെയ്യുന്നവരെ കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ മൂന്നാല് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേട് കാണിച്ച ഒരുത്തനേയും വെറുതെ വിടില്ല. കേരളത്തിലെ […]
Read more

