Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നയൻ‌താര – ധനുഷ് പോര്; സിവിൽ കേസ് ഫയൽ ചെയ്ത് ധനുഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നയൻ‌താര – ധനുഷ് പോര് കോടതിയിലേക്ക്. നയൻ‌താര, ഭർത്താവ് വിഘ്നേഷ് ശിവൻ എന്നിവർക്കെതിരെയും ഇവരുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സിനെതിരെയും നടൻ ധനുഷിൻറെ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു.

തമിഴ് ചിത്രമായ നാനും റൗഡി താനിലെ ബിഹൈൻഡ് ദി സീൻ വീഡിയോ, നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്താൻ ചിത്രത്തിന്റെ നിർമാതാവായ ധനുഷ് അനുമതി നൽകാത്തതിൽ വിമർശിച്ച് നയൻ‌താര രംഗത്ത് വന്നിരുന്നു. തുടർന്നാണ് കോളിവുഡിൽ താരപ്പോര് ആരംഭിച്ചത്.

മുംബൈ ആസ്ഥാനമായ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ ഉള്ളടക്ക നിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ലോസ് ഗെറ്റോസ് പ്രൊഡക്ഷൻ സർവീസസ് എന്ന കമ്പനിക്കെതിരെയും നടപടി വേണമെന്ന് വണ്ടർബാർ ആവശ്യപ്പെട്ടു.

ഇരുഭാഗങ്ങളുടെയും പ്രാഥമിക വാദം കേട്ട ജഡ്ജി, പ്രധാന കേസിൻ്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായപ്പെടാതെ അപേക്ഷക്ക് അംഗീകാരം നൽകി. അടുത്ത ഹിയറിംഗിൽ നയൻതാര നോട്ടീസിന് മറുപടി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Tags :

Recent News

Advertisement
WhiteswanTV Footer