സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 23, 2024

Year : 2026

എൻ.സി.സി. ക്യാംപിൽ ഭക്ഷ്യവിഷബാധ; 50 ലേറെ കേഡറ്റുകൾ ആശുപത്രിയിൽ

കൊച്ചി: എൻ സി സി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതിലധികം കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാംപിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. വൈകിട്ടോടെ ഒട്ടേറെ പേർ തളർന്നു വീണതിനെതുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്കു ഛർദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കൽ കോളജ് […]
Read more

കേരളത്തിലെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ ജനുവരി 22ന് പണിമുടക്കും. ഇന്ന് (തിങ്കളാഴ്ച) നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളതെന്നും ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്നും ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണെന്നും അദ്ധേഹം പറഞ്ഞു. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇതുവരെ ശമ്പള […]
Read more

പുഷ്പ 2 റിലീസിനിടെ മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം ധനസഹായം

ഹൈദരാബാദ്: പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം കൈമാറി ചിത്രത്തിന്റെ നിർമാതാക്കൾ. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് എത്തിയാണ് നിർമാതാവ് നവീൻ യെർനേനി കുടുംബത്തിന് ചെക്ക് കൈമാറിയത്. യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി […]
Read more

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച 6.30-ഓടെയായിരുന്നു അന്ത്യം. മകൾ പിയ ബെനഗലാണ് അദ്ദേഹത്തിൻ്റെ മരണവിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഡിസംബർ 14-ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയിൽ തന്റേതായ മുദ്ര […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷത്തിനായി സി.ബി.സി.ഐ ആസ്ഥാനത്ത്

ഡല്‍ഹി: ക്രൈസ്തവ വിശ്വാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാന്‍ നിരന്തരശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത്‌ എത്തുന്നത്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം ആറുമണിയോടെ പ്രധാനമന്ത്രി ഡല്‍ഹി ബിഷപ്പ് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്കെത്തി ചേർന്നു. സി.ബി.സി.ഐ. (കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ആഘോഷത്തിൽ സാംസ്കാരിക […]
Read more

മുൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. മദ്രാസ് ലോ കോളജിൽ നിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ് ചെയ്തു. 2006 ജൂലൈ 31-ന് മദ്രാസ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. തുടർന്ന് 2009 നവംബർ 9ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. കൂടാതെ തെലങ്കാന ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായത്.
Read more

വനം ഭേദഗതി ബിൽ: ‘കുഞ്ഞുമാണിയുടെ ഷോ’ വിലപ്പോയില്ല

നാട്ടിൽ പുതിയതായി എന്തെങ്കിലും നിയമങ്ങളും പരിഷ്കരണങ്ങളും വരുമ്പോൾ അതിനെപ്പറ്റി യാതൊന്നും പഠിക്കാതെ എടുത്തടിച്ചുള്ള ചില പ്രതികരണങ്ങൾ പിന്നീട് അസ്ഥാനത്തായിപ്പോയ പല സന്ദർഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. അത്തരത്തിൽ അസ്ഥാനത്ത് ഒരു ഇടപെടൽ നടത്തി പരിഹസ്യനായിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചില ക്രൈസ്തവ സഭകൾ ആശങ്ക പ്രകടിപ്പിച്ചതോടെ ആയിരുന്നു കാടടച്ചുള്ള ജോസ് കെ മാണിയുടെയും കേരള കോൺഗ്രസിന്റെയും ഇടപെടൽ. സഭ മേലധികാരികളുടെ വിഷയത്തിലെ പ്രതികരണങ്ങൾക്ക് പിന്നാലെ ജോസ് കെ മാണിയും കൂട്ടരും എടുത്ത് ചാടുകയായിരുന്നു. […]
Read more

വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി; 5, 8 ക്ലാസുകളിലെ പരീക്ഷാ അധികാരം സംസ്ഥാനങ്ങൾക്ക്

ദില്ലി: 2010ലെ വിദ്യാഭ്യാസ നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായി ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിലാണ് ഇപ്പോൾ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള പൂർണാധികാരം നൽകുന്നതാണ് പുതിയ ഭേദ​ഗതി. വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർത്ഥിയ്ക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും. ആർടിഇ നിയമത്തിന് […]
Read more

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കെതിരെ കേരളത്തിന് 62 റണ്‍സിന്റെ തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച നടന്ന മത്സരത്തിൽ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബറോഡയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പക്ഷേ ഈ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബറോഡയുടെ ബാറ്റിങ്.
Read more

Recent News

Advertisement