സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 24, 2024

Year : 2026

പുല്‍ക്കൂട് തകര്‍ത്ത സംഭവം, ഗൂഡാലോചന സംശയിക്കുന്നു: ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട്‌: പുല്‍ക്കൂട് തകര്‍ത്ത സംഭവത്തിൽ ഗൂഡാലോചന സംശയിക്കുന്നതായി പാലക്കാട് ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍. ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനുമെതിരായ അക്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.ക്രൈസ്തവരുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്കും എതിരെയുള്ള ചിലനീക്കങ്ങളാണ് ഇതെന്നും. കുട്ടികളും അധ്യാപകരും ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച പുല്‍ക്കൂട് അടിച്ചുതര്‍ക്കത്തത് കരുതികൂട്ടിയുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ധേഹം കൂട്ടിചേർത്തു. ആരെങ്കിലും ഒത്താശ ചെയ്ത് നടത്തിയതാണോ എന്ന് സംശയിക്കുന്നുവെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ വ്യക്തമാക്കി.
Read more

ക്ഷേമപെൻഷൻ വിതരണത്തിനിടെ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണു (43) വെട്ടേറ്റത്. പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്: രണ്ട് ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്. ലേലവിലയിടാതെ ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തൽ. ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വെയ്ക്കാറുണ്ട്. അടിസ്ഥാന വില നിശ്ചയിച്ചാണ് ഇവയ്ക്ക് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.ലേലത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി […]
Read more

‘ഇതെന്ത് ഡീൽ…?’; ഗവർണർ മാറ്റം അസാധാരണമോ…?

കൊച്ചി: സംസ്ഥാന സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാനത്തുനിന്നും മാറ്റിയത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഗവർണ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള പ്രമുഖ ചാനലുകളുടെ വാർത്താ ലിങ്കുകൾക്ക് താഴെ ‘ഇതെന്ത് ഡീൽ….?’ എന്ന കമന്റുകളാണ് നിറയുന്നത്. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. അതേസമയം കാലാവധി പൂർത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. […]
Read more

കേരള ഗവർണർക്ക് മാറ്റം

ന്യൂഡൽഹി: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകാൻ പോകുന്നത്.ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഗോവയിൽ നിന്നും ക്രിസ്ത്യൻ പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് കേരളത്തിലേക്കുളള വരവിലൂടെ ക്രിസ്ത്യൻ വിഭാഗത്തെയാകാം […]
Read more

” ബെസ്റ്റി ” ജനുവരി 24ന്

” ബെസ്റ്റി “ജനുവരി 24ന് അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ” ബെസ്റ്റി ” ജനുവരി 24ന് തിയേറ്ററുകളിലേക്ക്.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷാനു സമദാണ്.സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, […]
Read more

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് അധിക സർവീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ സര്‍വ്വീസുകളൊരുക്കിയും സമയം ക്രമീകരിച്ചും കൊച്ചി മെട്രോ. വൈകുന്നേരങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ് നടത്തും. അതെ സമയം വാട്ടര്‍ മെട്രോ ഹൈകോര്‍ട്ട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസും നടത്തും.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചുകൊണ്ടാണ് മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് കൂട്ടുന്നത്. മെട്രോയും അധിക സര്‍വീസുകള്‍ ജനുവരി 4ാം തീയതിവരെയാണ്. […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി മുതിർന്ന കോൺഗ്രസ് നേതാവും നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് പറഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ സുപ്രധാന നിയമം ഭേദഗതി ചെയ്തതായും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി […]
Read more

ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിൽ ഒരു മരണം. ആറാട്ടുപുഴയിൽ വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തകഴി സ്വദേശി കാർത്യായനിയാണ് (81) കൊല്ലപ്പെട്ടത്. മുഖം പൂർണമായും നായ കടിച്ചെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എറണാകുളത്തെ ആശുപത്രിയിൽ ജീവനക്കാരനായ മകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.
Read more

കോഴിക്കോട് ഡിഎംഒ സ്ഥാനം ഏറ്റെടുക്കൽ വിവാദം; ഡോ. ആശാദേവി ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ ആശാദേവി. സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെ തുടർന്നാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബർ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഇതിനോടകം തീരുമാനിച്ചു.കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയതായിരുന്നു ഡോ. ആശാദേവി. എന്നാൽ നിലവിലെ ഡിഎംഒ കഴിഞ്ഞ രണ്ട് ദിവസവും കസേര ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഓ ആയി ഓഫിസിലെ കാബിനിലിരുന്നത്. കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്ഥലം […]
Read more

Recent News

Advertisement