സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 27, 2024

Year : 2026

ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ റെക്കോർഡ് മദ്യവിൽപ്പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും കേരളത്തിൽ ബീവറേജസ് ഔട്ട്ലെറ്റുകളിൽ റെക്കോർഡ് സൃഷ്ടിച്ച് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അതിനേക്കാൾ 24.50 ശതമാനത്തിന്റെയും 29.92 കോടി രൂപയുടെ വിൽപ്പനയുടെയും വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബർ 24ന് ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടി രൂപയുടെ മദ്യം വിറ്റഴിക്കുകയുണ്ടായി, അതേസമയം വെയർഹൗസുകളിലൂടെ 26.02 കോടി രൂപയുടെ മദ്യം കൂടി […]
Read more

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തി ശുചിത്വ മിഷൻ

തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഏജൻസിയെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ. സൺ ഏജ് ഇക്കോ സിസ്റ്റം എന്ന ഏജൻസിയെയാണ് കരിമ്പട്ടികയിൽപെടുത്തിയത്. തിരുനെൽവേലിയില്‍ മാലിന്യം തള്ളിയെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെ കാരണം കാണിക്കൽ നോട്ടിസ് ഏജൻസിക്ക് നൽകിയിരുന്നു. ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. നിലവിൽ 3 വർഷത്തേക്കാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലേയ്ക്ക് […]
Read more

മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; കോൺഗ്രസിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:45നാകും സംസ്കാരം. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന […]
Read more

പാറമേക്കാവ്,തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം

തൃശൂർ: വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇരു ദേവസ്വങ്ങളും വെടിക്കെട്ടിന് അനുമതി തേടി നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, റവന്യു, ഫയർ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്. തേക്കിൻകാട്ടിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലാണ് വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ കേന്ദ്ര സ്ഫോടകവസ്തു നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നു ജില്ലാ ഫയർ […]
Read more

അച്ഛനുമായി വഴക്ക്; യുവാവ് ഷേവിങ് സെറ്റ് വിഴുങ്ങി

ന്യൂഡല്‍ഹി: അച്ഛനുമായി വഴക്കിടുന്നതിനെ തുടർന്ന് ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരന്‍. ന്യൂഡല്‍ഹി സ്വദേശിയായ യുവാവാണ് ഷേവിങ് സെറ്റ് വിഴുങ്ങിയത്. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് പ്രാഥമിക വിവരം. ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്. ഇയാളുടെ ആമാശയത്തിലാണ് ബ്ലേഡ് തങ്ങിനിന്നത്. എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലും. ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ശസ്ത്രക്രിയയ്‌ക്കൊടുവിലാണ്. യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നാണ് പിറത്ത് വരുന്ന വിവരം.
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ

ഗുരുഗ്രാം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടക അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സിമ്രാനുളളത്. കുറച്ചു നാളായി സിമ്രാൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് പൊലീസിൽ വിവരം അറിയിക്കുന്നത്. […]
Read more

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; ജീവനൊടുക്കി മാതാപിതാക്കൾ

നന്ദ്യാൽ: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 24 കാരനായ മകൻ സുനിൽ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കി. ട്രാൻസ്ജെൻഡറുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ നിർബന്ധിക്കുകയും കൗൺസിലിങ്ങിനുൾപ്പെടെ കൊണ്ടുപോയെങ്കിലും സുനിലിന്റെ തീരുമാനത്തിൽ മാറ്റം വന്നില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനവസാനിപ്പിച്ചത്.
Read more

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ് നൽകും

തിരുവനന്തപുരം: കേരളത്തിൽ നിന്നും സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കാനൊരുങ്ങി രാജ്ഭവന്‍. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേക്കും. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും. വെള്ളിയാഴിച്ച വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ്. ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് നൽകുന്നത് […]
Read more

ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തിന്റെ സുരക്ഷാ ക്രമീകരണത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി. അതെസമയം ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ. പൂ‍ർണ മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്തിലേക്ക് വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ‍ർട്ടിൽ പറയുന്നു. സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം […]
Read more

കാലടിയിൽ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി 20 ലക്ഷം രൂപ കവർന്നു

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. എറണാകുളം കാലടിയിലാണ് സംഭവം. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചനെ വഴിയിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം പണവുമായി കടന്നുകളഞ്ഞു.കണ്ണിലേക്ക് സ്‌പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് […]
Read more

Recent News

Advertisement