സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 27, 2024

Year : 2026

‘പെരിയ വേദനയിൽ’ വിധി; രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പാഠമാകുമോ..?

കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ കൊലപാതകത്തിന്റെ വിധി നാളെ. കോൺഗ്രസിന്റെ ആശയ ആദർശങ്ങളിൽ വിശ്വസിച്ചതിന്റെ പേരിലാണ് ഇരുവർക്കും നന്നേ ചെറുപ്പത്തിലെ ജീവൻ നഷ്ടമായത്. കൃപേഷ് കൊല്ലപ്പെടുമ്പോൾ 19 വയസ്സും ശരത് ലാലിന് 23 വയസും ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്റെ ആകെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിലർ അരുംകൊല ചെയ്തത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കൃപേഷിന്റെ അമ്മ ബാലാമണിയും […]
Read more

“ഐസ് കാൻഡിമാൻ” രചയിതാവ് ബാപ്‌സി സിധ്വ അന്തരിച്ചു

ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ‘ഐസ് കാൻഡി മാനി’ലൂടെ തുറന്ന് കാണിച്ച പാകിസ്താനി നോവലിസ്റ്റ് ബാപ്‌സി സിധ്വ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. 86 വയസായിരുന്നു.1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്സി കുടുംബത്തിലാണ് ജനിച്ച സിധ്വ . ‘ദ ക്രോ ഈറ്റേഴ്സ്’ (1978), ‘ദ ബ്രൈഡ്’ (1982), ‘ആൻ അമേരിക്കൻ ബ്രാറ്റ്’ (1993), ‘സിറ്റി ഓഫ് സിൻ ആൻഡ് സ്‌പ്ലെൻഡർ: റൈറ്റിങ്സ് ഓണ്‍ ലഹോർ’ (2006) തുടങ്ങിയ കൃതികളിലൂടെയും പ്രശസ്തയായിരുന്നു . പാകിസ്താനിലെ പ്രസിദ്ധമായ […]
Read more

ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ‘സണ്‍ ബേണ്‍’ തൃശൂരിലേക്ക് മാറ്റി

തൃശ്ശൂര്‍: ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ‘സണ്‍ ബേണ്‍’ തൃശൂരിലേക്ക് മാറ്റി. ഡിസംബര്‍ 31 ന് വൈകിട്ട് 6 മുതല്‍ 10.30 വരെയാണ് പരിപാടി. അയ്യായിരം മുതല്‍ പതിനായിരം വരെ ആളുകള്‍ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് വഴിയാണ് പ്രവേശനം. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെ, ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെര്‍ഫോമന്‍സ് തുടങ്ങിയവ ഉണ്ടാകും. വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പരിപാടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഡിസംബര്‍ […]
Read more

തന്റെ മുൻഗാമി മൻമോഹൻ സിങിന് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ദനുമായിരുന്ന ഡോ. മൻമോഹൻ സിങിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിൻ്റെ വേർപാട് ഒരു രാജ്യമെന്ന നിലയിൽ നമുക്ക് തീരാനഷ്ടമാണെന്ന് മോദി. മൻമോഹൻ ജീ ക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തൻ്റെ മുൻഗാമിയായ ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹം ദയയുള്ള വ്യക്തിയായും പണ്ഡിതനായ സാമ്പത്തിക വിദഗ്ധനായും അർപ്പണബോധമുള്ള നേതാവായും എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ […]
Read more

ശോഭയിലൂടെ നിയമസഭയിൽ ‘ശോഭിക്കാൻ ബിജെപി’

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറുപ്പ് ചീട്ടായി കേരളത്തിൽ മാറുക ശോഭാ സുരേന്ദ്രൻ തന്നെയെന്ന് സൂചന. ഇന്ന് ബിജെപിയുടെ മുൻനിര നേതാക്കളിൽ ഏറ്റവുമധികം സ്വീകാര്യതയുള്ളത് ശോഭാ സുരേന്ദ്രന് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ […]
Read more

പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി: റിലയന്‍സ് ജിയോ

മുംബൈ: മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. കുറഞ്ഞ ദൈര്‍ഘ്യമുള്ള അധിക ഡാറ്റ പ്ലാനുകള്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയിച്ചിരുന്ന പ്ലാനുകൾ ആയിരുന്നു ഇവ. പുതുവര്‍ഷത്തിന് മുന്നോടിയായാണ് ഈ മാറ്റങ്ങള്‍. 19 രൂപ, 29 രൂപ അഫോര്‍ഡബിള്‍ പ്ലാനുകളുടെ വാലിഡിറ്റി ജിയോ തിരുത്തി. പുതുക്കിയ പോളിസി പ്രകാരം 19 രൂപ റീച്ചാര്‍ജ് പ്ലാനിന് ഒരു ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കൂ. കൂടാതെ 29 രൂപ […]
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കും. ഇനിയും ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. എംഎസ് സൊല്യൂഷന്‍സ് അപ്‌ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന […]
Read more

പുഷ്പ 2 ല്‍ അല്ലു അര്‍ജുന്‍ ആലപിച്ച ഗാനം യൂട്യൂബില്‍ നിന്ന് നീക്കി

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന്‍ ആലപിച്ച ദമ്മൂന്റെ പാട്ടുകൊര എന്ന ഗാനം യൂട്യൂബില്‍ നിന്ന് നീക്കി. പാട്ടിന്റെ വരികള്‍ വിവാദമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയത്. ഡിസംബര്‍ 24 നാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.അല്ലു അര്‍ജുന്റെ കഥാപാത്രമായ പുഷ്പ രാജും ഫഹദിന്റെ പൊലീസ് കഥാപാത്രമായ ബന്‍വാര്‍ സിങ് ഷെഖാവത്തും തമ്മിലുള്ള സംഘർഷങ്ങളാണ് പാട്ടിന്റെ പശ്ചാത്തലം. പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പാട്ടിന്റെ വരികളുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. […]
Read more

സ്ഥിര ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്‍പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശിച്ചു. നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ ഈ മാസം 13 ന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു.
Read more

നവകേരള ബസ് വീണ്ടും നിരത്തിലക്ക്

നവകേരള ബസ് വീണ്ടും നിരത്തിലക്ക്. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. ബസ് കൂടുതൽ രൂപമാറ്റങ്ങൾ വരുത്തി ബംഗളുരുവിൽ നിന്ന് കോഴിക്കോട് എത്തിച്ചു. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 11 സീറ്റുകളാണ് അധികമായി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. ശൗചാലയം നിലനിർത്തിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന ബസ് നിരക്ക് കുറച്ചു. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബംഗുളുരു – കോഴിക്കോട് യാത്രയിൽ […]
Read more

Recent News

Advertisement