സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 29, 2024

Year : 2026

വില 7.5 ലക്ഷം! കീനു റീവ്സിന്റെ മോഷണം പോയ റോളക്സ് വാച്ചുകൾ ചിൽയിൽ നിന്ന് കണ്ടെത്തി

ഹോളിവുഡ് താരം കീനു റീവ്സിന്റെ മോഷണംപോയ വാച്ചുകൾ കണ്ടെത്തി. 2023 ഡിസംബറിൽ താരത്തിന്റെ ലോസ് ആഞ്ജലിസിലെ വസതിയിൽനിന്ന് മോഷണംപോയ വാച്ചുകളാണ് ചിലിയിൽനിന്ന് കണ്ടെത്തിയത്. ഏകദേശം ഏഴരലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് ശ്രേണിയിൽപെട്ട വാച്ചാണ്. ഈസ്റ്റേൺ സാന്റിയാ​ഗോയിൽ നടന്ന ഒരു റെയ്ഡിലാണിവ കണ്ടെത്തിയത്.പ്രാദേശികമായി നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് നാല് വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് കീനു റീവ്സ് ഉപയോ​ഗിച്ചിരുന്ന വാച്ചുകൾ കണ്ടു കിട്ടുന്നത്. അതെ സമയം വിലപിടിപ്പുള്ള മറ്റുചില വസ്തുക്കളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കീനു റീവ്സിന്റേതായി കണ്ടെത്തിയതിൽ ഒരെണ്ണം […]
Read more

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവം: സമഗ്ര അന്വേഷണം വേണം: കോൺഗ്രസ്‌

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിയിൽ പങ്കെടുക്കവെ ഉമ തോമസ് എംഎൽഎക്ക് പരിക്കുപറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സംഘാടകർ ഒരുക്കിയിരുന്നില്ല. ഇത് ഗുരുതരകരമായ വീഴ്ചയാണ്. പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടി എന്ന നിലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പരിപാടിക്ക് പൊലീസ് അനുമതി നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം ആരാഞ്ഞു.
Read more

ഉമാ തോമസ് എം എൽ എ യുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനിലയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങൾ ഒന്നും ഇല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. ശുഭകരമായ വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ആരോഗ്യനില അപകടകരമായ അവസ്ഥ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉള്ളതിനാൽ 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും എല്ലാ വൈദ്യസഹായവും നൽകുമെന്നും വിഡി സതീശൻ കൂട്ടിചേർത്തു. റെനൈ മെഡിസിറ്റി ആശുപത്രിയിൽ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. കൂടാതെ കോട്ടയം മെഡിക്കൽ […]
Read more

സന്തോഷ് ട്രോഫി; മണിപ്പുരിനെ തകർത്ത് കേരളം ഫൈനലിൽ, റോഷലിന് ഹാട്രിക് തിളക്കം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമിയില്‍ മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ് കേരളം ഫൈനലിൽ. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയം കൈവരിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽക്കെ ആധിപത്യം സ്ഥാപിച്ച് മുന്നേറിയ കേരളം മണിപ്പുരിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളയുകയായിരുന്നു. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന കേരളം ഗോള്‍മഴപെയ്യിച്ചതോടെ മണിപ്പുര്‍ നിഷ്പ്രഭമായി. അഞ്ചിന്റെ പകിട്ടോടെ കേരളം കലാശപ്പോരിലേക്ക് കടന്നു.റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ നേടി. മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത് പെനാല്‍റ്റിയിലൂടെയാണ്. ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ […]
Read more

തിരുവനന്തപുരത്ത് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച; ഒരുലക്ഷം രൂപയുടെ മദ്യവും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. തിരുവനന്തപുരം ആര്യനാടിലെ മദ്യവിൽപ്പന ശാലയിൽ ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. രണ്ടംഗ സംഘം ചേർന്ന് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കവർച്ചയ്ക്ക് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഉമാ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ, ആരോഗ്യനില ഗുരുതരം

കൊച്ചി: എം എൽ എ ഉമാ തോമസ് വെൻ്റിലേറ്ററിൽ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എംആർഐ സ്കാൻ, സിടി സ്കാൻ ഉൾപടെയുള്ള പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ മുറിവേൽക്കുകയും, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിനും തലച്ചോറിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബോധം ഓർമ്മ പ്രതികരണം എന്നിവയിലൊക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് […]
Read more

യു പി മുഖ്യമന്ത്രിയുടെ വസതിക്കു കീഴെ ശിവലിംഗമുണ്ട്; ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ദില്ലി: ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഖനനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ശിവലിംഗം അവിടെ ഉണ്ടെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും – ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ […]
Read more

ചാലക്കുടിയിൽ 15 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

തൃശ്ശൂർ: 15 കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെൺകുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലിൽ പൊലീസ് പരിശോധന പുരോഗമിക്കുന്നു. ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ പെൺകുട്ടിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് മൊഴി നൽകിയിരിക്കുന്നത്. കാറിലെത്തിയ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളിൽ നിന്ന് രക്ഷപെട്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
Read more

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരിക്ക്

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് പരിക്ക് പറ്റിയത്. തുടർന്ന് എം എൽ എ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ച് വീഴുകയും, തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.
Read more

ഹൃദ്രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാൻ എഐ സാങ്കേതിക വിദ്യ

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയുമായി ഗവേഷകർ. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയും ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് സംവിധാനം.
Read more

Recent News

Advertisement