സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 29, 2024

Year : 2026

ഒരു കോടി രൂപ നൽകാൻ വിസമ്മതിച്ചതിന്‌ കഫേ ഉടമയ്ക്ക് ക്രൂര മർദനം

ഹരിയാനയിൽ ഒരു കോടി രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കഫേ ഉടമയ്ക്ക് ക്രൂര മർദനം. ജസ്മീത് സിംഗിനാണ് മർദനമുണ്ടായത്. പ്രാദേശിക പണമിടപാടുകാരിൽ നിന്ന് 35 ലക്ഷം രൂപ കടം വാങ്ങിയെന്നും അവർ ആവശ്യപ്പെട്ടതനുസരിച്ച് 50 ലക്ഷം രൂപ തിരികെ നൽകിയെന്നും ജസ്മീത് സിംഗ് പറഞ്ഞു. 15 ലക്ഷം രൂപ നൽകി കുടിശ്ശിക തീർപ്പാക്കിയിട്ടും ഒരു കോടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിന് പിന്നാലെയാണ് സംഘത്തിലെ രണ്ട് പേർ ജസ്മീതിനെ ക്രൂരമായി മർദിച്ചത്. വെള്ളിയാഴ്ച രാത്രി രണ്ട്‌ പേർ […]
Read more

ഹിന്ദിയിലും മാർക്കോ തരംഗം; ബേബി ജോണിനെ കൈവിട്ട് പ്രേക്ഷകർ

വരുൺ ധവാൻ ചിത്രം ബേബി ബേബി ജോണിനെ കൈവിട്ട് ഹിന്ദി പ്രേക്ഷകരും. തിയേറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ പിന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിൽ. അറ്റ്‌ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. […]
Read more

മോക്ഷം ലഭിക്കാൻ വിഷം കഴിച്ച് നാല് പേർ മരിച്ചു

തമിഴ്നാട് : തമിഴ്നാട് തിരുവണ്ണാമലയിൽ മോക്ഷം ലഭിക്കാൻ വിഷം കഴിച്ച് നാല് പേർ മരിച്ചു. ചെന്നൈ സ്വദേശികളായ മഹാകാല വ്യാസർ, സുഹൃത്ത്‌ രുക്മിണി, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവണ്ണാമല ആശുപത്രിയിലേക്ക് മാറ്റി. മോക്ഷപ്രാപ്തിക്കായി ജീവൻ അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും മൊബൈൽ വീഡിയോ ക്ലിപ്പും പൊലീസ് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാലാണ് തിരുവണ്ണാമലയിൽ എത്തിയെന്നും ലക്ഷ്മി ദേവിയുടെ കാൽചുവട്ടിലേക്ക് പോകുന്നുവെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. വെള്ളിയാഴ്ചയാണ് നാലുപേരും സ്വകാര്യ […]
Read more

ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ട അധ്യാപകനെ കളിയാക്കിയ വിദ്യാർത്ഥിക്ക് മർദനം

ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഝാന്‍സിയിൽ ക്ലാസ് മുറിയിലിരുന്ന് അശ്ലീല വിഡിയോ കാണുകയായിരുന്ന അധ്യാപകനെ കളിയാക്കിയ വിദ്യാർത്ഥിക്ക് മർദനമേറ്റു. എട്ടുവയസുകാരനെയാണ് അധ്യാപകൻ കുല്‍ദീപ് യാദവ് ക്രൂരമായി മ‌ർദ്ദിച്ചത്. സംഭവത്തിൽ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ക്ലാസിലിരുന്ന് കുല്‍ദീപ് യാദവ് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടു. ഇത് കണ്ട് കുട്ടികള്‍ കളിയാക്കി ചിരിച്ചത് അധ്യാപകനെ പ്രകോപിപ്പിച്ചു. തുടർന്ന് എട്ട് വയസുകാരന്റെ മുടിയിൽ പിടിച്ച് തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു.
Read more

കെഎസ്‌ആര്‍ടിസിയുടെ പുതുവത്സര സമ്മാനം:ഇനി മൂന്നാറിലെ കാഴ്ചകൾ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിൽ ആസ്വദിക്കാം

കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ സര്‍വീസ് ഇനി മൂന്നാറിലും .യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ റോയല്‍ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കില്‍ അറിയിച്ചു.ബജറ്റ് […]
Read more

30 വര്‍ഷം കൊണ്ട് AI മനുഷ്യരാശിയെ തുടച്ചുനീക്കും: ജെഫ്രി ഹിന്റണ്‍

വാഷിങ്ടണ്‍: അടുത്ത 30 വര്‍ഷം കൊണ്ട് നിര്‍മിതബുദ്ധി (AI) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവും കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനുമായ ജെഫ്രി ഹിന്റണ്‍. ഭൗതികശാസ്ത്ര നൊബേല്‍ ജേതാവുകൂടിയായ വ്യക്തിയാണ് ബ്രിട്ടീഷ്-കനേഡിയന്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി. എ.ഐ യുടെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാള്‍ വേഗത്തിലാണ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ എ.ഐ മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാന്‍ 10 മുതല്‍ 20 ശതമാനംവരെ സാധ്യതയുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള എ.ഐ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഹിന്റണ്‍ പറഞ്ഞു.
Read more

റെഡ്മി 14C 5G യുടെ ലോഞ്ചിങ് 2025 ജനുവരി 6ന്

ഇന്ത്യയിലും തെരഞ്ഞെടുക്കപ്പെട്ട ആ​ഗോള വിപണികളിലും ഫോൺ 2025 ജനുവരി ആറിന് 14C 5ജി അവതരിപ്പിക്കും. ഓ​ഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14C 4G യോടൊപ്പം പുതിയ മോഡൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി 14R 5G യുടേതിന് സാമ്യമുള്ളതാണ് 14C 5Gയുടെ ഡിസൈൻ. പിന്നിൽ വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറകളും എൽ.ഇ.ഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. എ.ഐ ഫീച്ചറുകളോടുകൂടിയ 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണുള്ളത്. ഇടത് ഭാ​ഗത്താണ് സിം കാർഡ് സ്ലോട്ട് നൽകിയിരിക്കുന്നത്. വലതു ഭാ​ഗത്താണ് വോളിയം ബട്ടണും പവർ […]
Read more

ദക്ഷിണ കൊറിയ വിമാനാപകടം; മരണം 179 ആയി

ദക്ഷിണ കൊറിയൻ നഗരമായ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ജെജു വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് 179 പേർ മരിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. തായ്‌ലൻഡിലെ നിന്ന് ദക്ഷിണ കൊറിയയിലേക്ക് വരുന്ന വിമാനമായിരുന്നു ഇത്. 175 പേർ യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നതാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവ സ്ഥലത്ത് പരിശോധന […]
Read more

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ ഗതാഗത നിയമലംഘനം തടയാൻ വാഹന പരിശോധനകൾ ഊർജ്ജിതമാകുന്നു. അനധികൃതമായി സ്ഥാപിച്ച ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് കളർ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് . റോഡിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ,അലോസരപ്പെടുത്തുന്നതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും. 5000 രൂപയാണ് […]
Read more

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. കൂട്ടുപാത സ്വദേശി ഇന്ദിരാദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് അപകടം ഉണ്ടായത്. വളവിൽ ബസ് തിരിയുമ്പോൾ സീറ്റിൽ ഇരുന്ന ഇന്ദിര ദേവി തെറിച്ചുവീഴുകയായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മർവ എന്ന ബസിൽ നിന്നാണ് ഇന്ദിരാദേവി തെറിച്ചു വീണത്. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവർ […]
Read more

Recent News

Advertisement