സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 29, 2024

Year : 2026

35% ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബിഎസ്എൻഎൽ

മുംബൈ: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എലില്‍ മറ്റൊരു സ്വയം വിരമിക്കല്‍ പദ്ധതി(വി.ആര്‍.എസ്.)ക്ക് കൂടി സാധ്യത. 35 % ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള വി.ആര്‍.എസ്. പദ്ധതി നടപ്പാക്കാന്‍ ടെലികോം വകുപ്പ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് വിവരം. വി.ആര്‍.എസിനായുള്ള ചെലവിനായി 15,000 കോടി രൂപയുടെ സഹായത്തിനായാണ് ടെലികോം മന്ത്രാലയം ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുന്നത്. ജീവനക്കാര്‍ക്കുള്ള ചെലവ് വര്‍ഷം 5,000 കോടി രൂപയായി ചുരുക്കുകയാണ് ടെലികോം വകുപ്പിന്റെ ലക്ഷ്യം. രണ്ടാം വി.ആര്‍.എസ്. പദ്ധതിവഴി 18,000 മുതല്‍ 19,000 വരെ ജീവനക്കാരെ […]
Read more

വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16

ഒരു ഐഫോൺ പ്രേമിയാണോ നിങ്ങൾ ? എന്നാൽ ഈ വാർത്ത ശെരിക്കും നിങ്ങളെ സന്തോഷിപ്പിക്കും ഇപ്പോഴിതാ വമ്പൻ വിലകുറവിലാണ്ഐഫോണ്‍ 16 സീരീസ് വിപണിയിൽ ഉള്ളത്. നിങ്ങളുടെ വിഷ്ലിസ്റ്റിൽ ഉള്ള ഒരു കാര്യം ആണ് ഐഫോൺ 16 എങ്കിൽ ഇപ്പോഴിതാ അത് വാങ്ങാൻ പറ്റിയ സമയമാണ്. ആമസോണിൽ ആണ് വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16 ലഭിക്കുക പരിമിത കാലത്തേക്ക് മാത്രമേ ഉള്ളു കേട്ടോ ഈ ഓഫർ .1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ 1,16,300 രൂപയ്ക്ക് […]
Read more

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥാനമൊഴിയും; ഇനി ബീഹാറിലേക്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥാനമൊഴിയും. ബീഹാറിലേക്ക് പുതിയ ചുമതലയേൽക്കാൻ ഗവർണർ ഇന്ന് തിരിക്കും. ജനുവരി രണ്ടാം തീയതി ബീഹാർ ഗവർണറായി അദ്ദേഹം ചുമതല ഏൽക്കും. ഗവർണർക്ക് ഔദ്യോഗിക യാത്രയയപ്പ് ഉണ്ടാകില്ല എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. ഗവർണർക്ക് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി. ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് യാത്രയപ്പ് വേണ്ട എന്ന് തീരുമാനമുണ്ടായത്. സർക്കാരും ഗവർണറും തമ്മിലുള്ള ഊഷ്മളമല്ലാത്ത ബന്ധവും യാത്രയയപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചിട്ടുണ്ട്.
Read more

കോൺഗ്രസിനെ വിടാതെ റിപ്പോർട്ടർ; ബഹിഷ്കരണം കടുപ്പിക്കാൻ കോൺഗ്രസും

കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ ഒരുമാസം പിന്നിടുകയാണ്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് ഒരുമാസം പിന്നിടുകയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ […]
Read more

‘രണ്ടാമൂഴം’ സിനിമയാകും; എം ടി യുടെ സ്വപ്‍ന സാക്ഷാത്ക്കാരം

എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കാനൊരുങ്ങി കുടുംബം. എം.ടി.വാസുദേവൻ നായരുടെ സ്വപ്നമായ രണ്ടാമൂഴം പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനം. എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും വർഷങ്ങൾക്കു മുൻപേ എംടി പൂർത്തിയാക്കിയിരുന്നു. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് സംവിധായകനുമായി പ്രാരംഭചർച്ച എം ടി തന്നെ തുടങ്ങിയിരുന്നു.
Read more

ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!!

ഇന്ത്യൻ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകള്‍ റിലീസായ വർഷമായിരുന്നു 2024 .കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു ഇത്.ഡെഡ്‌പൂൾ & വോൾവറിൻ, ഇൻസൈഡ് ഔട്ട് 2തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാല്‍ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്.ബജറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു […]
Read more

ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ

പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ. ഡിസംബർ 19 ടെഹ്‌റാനിലാണ് അറസ്റ്റിലായത്. നിലവിൽ സാലയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. സാലയെ തടങ്കലിൽ ആക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്‌കാസ്റ്റ് കമ്പനിയായ Chora മീഡിയയിലുമാണ് സാല പ്രവർത്തിക്കുന്നത്. ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ സാല ഇറാനിലെത്തി. ഇറാനിൽ നിന്ന് നിരവധി അഭിമുഖങ്ങൾ നടത്തുകയും എപ്പിസോഡുകളായി ഇത് […]
Read more

ദക്ഷിണേന്ത്യയില്‍ ഇ ഡി കണ്ടുകെട്ടിയത് 7,324 കോടി

ചെന്നൈ: അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു ഇ ഡി കണ്ടുകെട്ടിയത് 7,324 കോടി രൂപയുടെ ആസ്തികള്‍. ഇത് ലേലംചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കു പണംനല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് 7,324 കോടി രൂപ ഇ.ഡി. കണ്ടുകെട്ടിയത്. 64 കേസുകളിലെ കുറ്റാരോപിതരിൽ നിന്നും കണ്ടുകെട്ടിയ പണമാണിത്. വായ്പാ തട്ടിപ്പു നടത്തിയ വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 15,113 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടുണ്ട്. […]
Read more

സൽപ്പേരിന് ഗ്രാമയാത്ര പോരാ എൽദോസേ…

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ ജനങ്ങളെ കാണാൻ ഇറങ്ങിയിരിക്കുകയാണ് പെരുമ്പാവൂരിലെ സ്ഥലം എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഗ്രാമയാത്ര എന്ന പേരിലാണ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും വീടുവീടാന്തരം കയറി ഇറങ്ങിയുള്ള പര്യടനം. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ വീടു കേറേണ്ടി വരില്ലായിരുന്നുവെന്ന അപസ്വരമാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നത്. അതായത് ഗ്രാമ യാത്ര കൊണ്ടൊന്നും സ്ഥലം എംഎൽഎയ്ക്ക് സൽപേര് ലഭിക്കില്ലെന്ന് സാരം. എന്തൊക്കെ യാത്ര നടത്തിയാലും വരുന്ന […]
Read more

സൈബര്‍ തട്ടിപ്പിന് അവസരമൊരുക്കി ചൈനീസ് ആപ്പുകള്‍

കൊച്ചി: രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ ചൈനീസ് ആപ്പുകൾക്കും വലിയ പങ്ക്. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകൾ തട്ടിപ്പിന് നേതൃത്വം നൽകുന്നവർ ഉപയോഗിക്കുന്നു. സ്വകാര്യ വിവരങ്ങൾ, എസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം സെര്‍വര്‍ (ഡി.എന്‍.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സൈബര്‍ കുറ്റവാളികളുടെ ഡേറ്റാ ശേഖരം വിലയ്ക്കുവാങ്ങി ഇരകളെ കണ്ടെത്തുന്ന സംഘങ്ങളുമുണ്ട്. ഡാര്‍ക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു സംബന്ധിച്ചാണെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഡേറ്റാ ചോര്‍ച്ച സംശയിച്ച് നേരത്തേ നാനൂറോളം […]
Read more

Recent News

Advertisement