സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

2025 സുസുക്കി വി-സ്‍ട്രോം 800 ഡിഇ അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെറിയ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2025 വി-സ്‍ട്രോം 800 ഡിഇ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ സുസുക്കിയുടെ വി-സ്ട്രോം 800 ഡിഇ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന്‍റെ 2025 പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. അഡ്വഞ്ചർ യാത്രകൾ ഇഷ്‌ട്ടപ്പെടുന്ന ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ് കമ്പനി വി-സ്ട്രോം 800 ഡിഇ പുറത്തിറക്കിയത്. പിന്നീട് ഇന്ത്യക്കാരുടെ നെഞ്ചിലിടം നേടിയ ബൈക്കിന്‍റെ വിൽപ്പന ഉയരുകയായിരുന്നു. ഇതിനിടെ ഈ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന് കമ്പനി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതേ ബൈക്കിന്‍റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ഈ മോട്ടോർസൈക്കിളിന് 10.30 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) കമ്പനി വിലയിട്ടിരിക്കുന്നത്. പഴയ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, 2025 മോഡലിൽ വലിയ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് കമ്പനി ഈ സ്‌കൂട്ടർ അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നത്. കൂടാതെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിൽ പുതിയ കളർ ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്.

പുതിയ സുസുക്കി വി-സ്ട്രോം 800 ഡിഇ: കളർ ഓപ്‌ഷനുകൾ
പേൾ ടെക് വൈറ്റ് എന്ന ഒരു പുതിയ കളർ ഓപ്‌ഷൻ കൂടി പുതിയ ബൈക്കിന് നൽകിയിട്ടുണ്ട്. ഗോൾഡ് നിറത്തിന് പകരം ഇതിൽ നീല നിറത്തിലുള്ള റിമ്മുകളും നൽകിയിട്ടുണ്ട്. ഗ്ലാസ് സ്‌പാർക്കിൾ ബ്ലാക്ക്, ചാമ്പ്യൻ യെല്ലോ നമ്പർ എന്നിങ്ങനെ രണ്ട് നിറത്തിലും കൂടെ ഈ ബൈക്ക് ലഭ്യമാവും. ഇത് മുൻ മോഡലിലെ അതേ നിറങ്ങളാണ്. അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിൽ ദൃശ്യപരമായി മറ്റ് മാറ്റങ്ങളൊന്നും തന്നെ കമ്പനി നൽകിയിട്ടില്ല. കൂടാതെ ഇതിന് 5 ഇഞ്ച് ടിഎഫ്‌ടി ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

776 സിസി പാരലൽ ട്വിൻ എഞ്ചിനിലാണ് 2025 സുസുക്കി വി-സ്ട്രോം 800 ഡിഇ പ്രവർത്തിക്കുന്നത്. ഇത് മുൻ മോഡലിന് സമാനമായി 83 ബിഎച്ച്‌പി പവറും 78 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്. അപ്‌ഡേറ്റ് ചെയ്‌ത ബൈക്കിന്‍റെ ഭാരം 232 കിലോഗ്രാം ആണ്. പൂർണ്ണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷനും 21-ഇഞ്ച്/17-ഇഞ്ച് വീൽ സൈസും ബൈക്കിന് ലഭിക്കുന്നു.

പുതുക്കിയ മോഡലിന്‍റെ വിലയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അപ്‌ഡേറ്റിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതിനാൽ തന്നെ അതേ വില അതേപടി നിലനിർത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 2024 മാർച്ചിൽ കമ്പനി പുറത്തിറക്കിയ മുൻ മോഡലിന് 10.30 ലക്ഷം രൂപയായിരുന്നു പ്രാരംഭവില. കമ്പനി ഈ വില ഇതുവരെ വർധിപ്പിച്ചിട്ടില്ല.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.