സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 31, 2025

Year : 2026

കായംകുളത്ത് തെരുവ് നായയുടെ ആക്രമണം: നാല് പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അയല്‍വാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ […]
Read more

ലൈംഗിക പീഡന ആരോപണം: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു

ലിവര്‍പൂള്‍: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാജിവെച്ചൊഴിയണമെന്ന് ബിഷപ്പിനോട് സഭ നിര്‍ദേശിക്കുകയായിരുന്നു. ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെല്‍ ബിഷപ്പായിരുന്ന സമയത്ത് 2019 മുതല്‍ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചാനല്‍ 4-ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകള്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നിരവധി […]
Read more

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം താഴോട്ടെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജീവിതനിലവാരത്തില്‍ മെച്ചം കാണാന്‍ പ്രതീക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. വരുമാനത്തിലെ കുറവും നിത്യ ചെലവിന്റെ വര്‍ധനയും കാരണം ആളുകള്‍ നിരാശരാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. 37 ശതമാനം പേരാണ് അടുത്ത ഒരു വര്‍ഷത്തില്‍ അവരുടെ ജീവിതനിലവാരം കൂടുതല്‍ താഴ്ന്നിരിക്കും എന്നു കരുതുന്നത്. 2013നു ശേഷം നടത്തിയ സര്‍വേകളില്‍ ഇത്രയധികം നിരാശയായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇത് ആദ്യമായാണ്. 5269 പേരാണ് ഈ സര്‍വെയില്‍ പങ്കെടുത്തത്. ഇവരില്‍ […]
Read more

പൂനെയിൽ ഭീതി നിറച്ച് ഗില്ലിൻ-ബാരെ സിൻഡ്രോം

മുബൈ: പൂനെയില്‍ ഭീതി നിറച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ധയാരി, നര്‍ഹെ, അംബേഗാവ് തുടങ്ങിയ പ്രദേശങ്ങളിലും സിന്‍ഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 27 പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. ഇതില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക […]
Read more

ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. രാഹുല്‍ ഈശ്വറിനെതിരായി ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസാണ് […]
Read more

ചോറ്റാനിക്കരയിലെ ക്രൂരപീഡനം; ചികിത്സയിലായിരുന്ന പോക്സോ കേസ് അതിജീവിത മരിച്ചു

കൊച്ചി: ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിന് ഇരയായ പോക്സോ കേസ് അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് പ്രതി അർദ്ധരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. […]
Read more

കുംഭമേളയിലെ മൊണാലിസ ഇനി ബോളിവുഡിലേക്ക്

പ്രയാഗ് രാജില്‍ നടന്ന മഹാ കുംഭമേളയില്‍ മാല വില്‍ക്കാന്‍ എത്തിയ വെള്ളാരം കണ്ണുകളുളള പെണ്‍കുട്ടി ഏവര്‍ക്കും സുപരിചിതയാണിപ്പോള്‍. എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബോളിവുഡിന്റെ മായിക ലോകത്തേക്ക് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂര്‍ എന്നാകും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നായിരുന്നു മൊണാലിസയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മൊണാലിസയുടെ ഫോട്ടോകളും […]
Read more

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം’; രാഷ്‌ട്രപതി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികള്‍ എടുത്തുപറഞ്ഞുമായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനമാണെനന്നും വഖഫ് ബില്‍ പുതിയ മുന്നേറ്റമെന്നും സര്‍ക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ആ തീരുമാനവുമായി […]
Read more

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ അവതരിപ്പിച്ചു. ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ സാമ്പത്തിക പരിരക്ഷ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത പോളിസി ആണിത്. സമ്പാദ്യത്തിന് പരിക്ക് പറ്റാതെ രോ​ഗം മൂലമുണ്ടാകുന്ന പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ പോളിസി ഉടമകളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60 പ്രധാന ഗുരുതരമായ അസുഖങ്ങൾ (സിഐ)ക്കുവരെ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒരു […]
Read more

ബാലരാമപുരം കൊലപാതകം: ശ്രീതുവിൻ്റെ മന്ത്രവാദി കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്‍. പിന്നീട് കാഥികന്‍ എസ്പി കുമാറായി മാറി. അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. അതേസമയം സംഭവത്തില്‍ ശ്രീതുവിനെ ചോദ്യം ചെയ്യണമെന്ന് ഭാർത്താവ് പൊലീസിനോട് ആവശ്യപ്പെട്ടു. ശ്രീതു […]
Read more

Recent News

Advertisement