സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 21, 2025

Year : 2026

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15 ടിവിഎസ് കിങ് ഇവി മുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് ഇത് കാണിക്കുന്നത്. ടിവിഎസ് കിങ് ഇവി മാക്സിന്‍റെ അവതരണത്തോടെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതി […]
Read more

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് […]
Read more

115 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ആതിര ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി നിക്ഷേപകർ

കൊച്ചി: കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ട് ഇപ്പോൾ തിരികെ നൽകുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പണം തിരികെ ലഭിക്കുന്നതിനായി നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ സ്വര്‍ണ്ണം […]
Read more

എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച നിസ മെഹക്ക്. വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃ‍തദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Read more

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. കൊടുവാള്‍ ഉപയോഗിച്ച് മുസമ്മിന്‍ ആമിനയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന […]
Read more

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരിൽനിന്നാണ്‌ വിവരശേഖരണം നടത്തിയത്‌. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കിൽ ഇൻഡക്സ്-2025 എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബിരുദധാരികളിലെ തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിലാണ്, 53.4 ശതമാനം. 51.1 […]
Read more

മുതിര്‍ന്ന കോണ്‍ഗ്രസ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് ഗംഗാ റാം ആശുപത്രി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
Read more

കാക്കനാട്ടെ ആത്മഹത്യ; പോസ്റ്റുമോർട്ടം ഇന്ന്

കൊച്ചി: ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും കാക്കനാട് ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി . ജാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിൽ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു.ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയും സഹോദരിയും മനീഷിനൊപ്പം […]
Read more

കണ്ണൂരിൽ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് അപകടം

കണ്ണൂര്‍: അഴീക്കോട് വെടിക്കെട്ട് അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു.അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മം​ഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്.പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ​ഗുരുതരമാണ്.
Read more

കൈക്കൂലി കേസ്: ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിപ്പോർട്ട്

എറണാകുളം: ആർ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ട്. മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി ഇതിനു മുന്നേയും നടത്തിയതായി സംശയിക്കുന്നു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.