സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 3, 2025

Year : 2026

വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

ജമ്‌നഗര്‍: ഗുജറാത്തിലെ ജാമ്‌നഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. സംഭവത്തിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ജാമ്‌നഗര്‍ നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരത്ത് സുവാര്‍ദ ഗ്രാമത്തിലെ തുറന്ന പ്രദേശത്താണ് യുദ്ധവിമാനം തകർന്നു വീണത്. ഒരു പൈലറ്റ് മരണപ്പെട്ടെന്നും മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണെന്നും വ്യോമസേന ‘എക്‌സി’ല്‍ കുറിച്ചു. പൈലറ്റിന് സാങ്കേതികതകരാര്‍ അഭിമുഖീകരിക്കേണ്ടിവന്നതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
Read more

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു: ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

മധ്യപ്രദേശ് : ഭഗവാൻ ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു എന്നാരോപിച്ച് മധ്യപ്രദേശിലെ ജബൽപൂരിൽ ഹിന്ദു സംഘടന സ്കൂൾ അടിച്ചു തകർത്തു. വൻ നാശനഷ്ട്ടങ്ങളാണ് ഹിന്ദു സംഘടനകളുടെ ആക്രമണം മൂലം സ്കൂളിന് ഉണ്ടായിരിക്കുന്നത്. കൂടാതെ പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പോലീസ് നോക്കിനിൽക്കേയാണ് അക്രമകാരികൾ ഈ പ്രവർത്തിക്കളെല്ലാം ചെയ്തത്. അതേസമയം ഏപ്രിൽ ഒന്നിന് ജബൽപൂരിൽ വിഎച്ച്പി സംഘടന മലയാളികളായ വൈദികരെ മതപരിവർത്തനത്തിന്റെ പേരിൽ മർദിച്ച വാർത്താ ഇന്നാണ് പുറംലോകം അറിഞ്ഞത്. ആദിവാസികളെ […]
Read more

വഖഫ് ഭേദഗതി ബിൽ: ഷാഫി പറമ്പിലിനും പ്രിയങ്കയ്ക്കുമെതിരെ സമസ്ത

കോഴിക്കോട്: ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരപ്പിച്ചതിൽ കൃത്യമായ ഇടപെടലുകൾ നടത്താത്ത ഷാഫി പറമ്പിൽ എംപിക്കെതിരെയും സഭയിൽ പങ്കെടുക്കാത്ത പ്രിയങ്ക ഗാന്ധിക്കെതിരെയും വിമർശനവുമായി സമസ്ത നേതാക്കൾ. കേരളത്തിലെ മുസ്ലിം സമുദായമായ പ്രതിനിധിയായി കോൺഗ്രസ് നൽകി ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടയ്ക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കുന്നതാവാമെന്നാണ് സമസ്ത ഇ കെ വിഭാഗം നേതാവ് സത്താർ ഫേസ്ബുക്കിൽ കുറിച്ചത്. […]
Read more

താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളടുടെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ ഈ മാസം എട്ടിന്

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷയില്‍ ഈ മാസം എട്ടിന് വിധി പറയും. ആറു പേരുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യുഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് നടന്നതെന്നും. വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിനു തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചു. പ്രയാപൂര്‍ത്തിയാകാത്തതിനാല്‍ […]
Read more

കോൺഗ്രസ്‌ കണ്ടുപഠിക്കേണ്ട ‘കരുനാഗപ്പള്ളി മോഡൽ’

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴും അതിന്റെ യാതൊരു ഭാവവും താളവും ഇനിയും കോൺഗ്രസിന് കൈവന്നിട്ടില്ല എന്നും വേണം പറയുവാൻ. പക്വതയോടുള്ള ഇടപെടലുകളും ഒരു തെരഞ്ഞെടുപ്പിന് സജ്ജമാകേണ്ട തരത്തിലുള്ള തയ്യാറെടുപ്പുകളും ഒന്നും തന്നെ കോൺഗ്രസിന് ഇനിയും കൈവന്നിട്ടില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രവർത്തനങ്ങൾ അങ്ങേയറ്റം അവതാളത്തിലും ആണ്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ചില മണ്ഡലങ്ങളിൽ സ്ഥിരം താപ്പാനകൾ തന്നെ മത്സരിക്കുന്ന രീതി ഒരുപാട് കാലം മുതൽക്കേ ഉണ്ട്. പത്തും അമ്പതും വർഷം ഒരാൾ ഒരു മണ്ഡലത്തെ […]
Read more

മലയാളി വൈദികർക്ക് മർദനമേറ്റ സംഭവം : ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി : ജയ്‌ശ്രീറാം വിളിച്ച് കൊണ്ട് ഒരു സംഘം ജബൽപൂരിൽ മലയാളി വൈദികരെ മർദിച്ച വിഷയം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി . വിശ്വാസികളുടെയും വൈദീകരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ന്യൂനക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ചു. അതേസമയം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലിമെന്റിൽ നിന്ന് ഇറങ്ങി പോയി . വിഎച്ച്പി പ്രവർത്തക്കാരാണ് മതപരിവർത്തനത്തിന്റെ പേരിൽ മലയാളി വൈദീകരെ ആക്രമിച്ചത് . ഏപ്രിൽ […]
Read more

ഫിഫ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി അര്‍ജന്റീന, ബ്രസീല്‍ അഞ്ചാം സ്ഥാനത്ത്

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി അര്‍ജന്റീന. ഫ്രാന്‍സിനെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രസീല്‍ അഞ്ചാം സ്ഥാനത്ത് തന്നെ . ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും യുറുഗ്വേയ്ക്കുമെതിരെ തുടര്‍ച്ചയായി അര്‍ജന്റീന വിജയങ്ങള്‍ നേടിയിരുന്നു.യുറുഗ്വേയ്ക്കെതിരെ 1-0 ന് വിജയിച്ചതോടെ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കി, ബ്രസീലിനെ സ്വന്തം മണ്ണില്‍ 4-1 ന് അര്‍ജന്റീന തോല്‍പ്പിച്ചു. ഏപ്രില്‍ മാസത്തോടെ, ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമായി അര്‍ജന്റീന രണ്ട് വര്‍ഷങ്ങള്‍ തികയ്ക്കും . […]
Read more

“പൾസർ സുനിയുടെ വെളിപ്പെടുത്തൽ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്നത്”; എം വി ഗോവിന്ദൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടിയെ ആക്രമിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോഴത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൾസർ സുനി പറഞ്ഞത് വേദവാക്യമായി കാണേണ്ടെന്നും ക്രിമിനൽ കുറ്റം ചെയ്ത ഒരാളുടെ തന്നെ തുറന്നുപറച്ചിലാണിതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. നടിയെ ആക്രമിക്കാന്‍ ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ നൽകിയത് ദിലീപ് എന്നാണ് […]
Read more

എമ്പുരാന് ബദലായി സബര്‍മതി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍

തിരുവനന്തപുരം: ഗോധ്ര കലാപം ആസ്പദമാക്കി ഒരുക്കിയ ‘ദ സബര്‍മതി റിപ്പോര്‍ട്ട്’ എന്ന ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍. എംമ്പുരാൻ എന്ന ചിത്രത്തിന് ബദലായി ആകും ദ സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രം പ്രദർശിപ്പിക്കുക. തിങ്കളാഴ്ച തിരുവനന്തപുരം എരീസ് പ്ലക്‌സിലാണ് ആദ്യ പ്രദർശനം. കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രം അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്. വിക്രാന്ത് മാസി, റാഷി ഖന്ന, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. അതേസമയം എമ്പുരാന്‍ റിലീസിന് […]
Read more

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ ഏറ്റവും സുപ്രധാന ഇടപെടലിനാണ് സംസ്ഥാന […]
Read more

Recent News

Advertisement