സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 3, 2025

Year : 2026

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിൽ ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ യാസിറിനെ കണ്ടെത്തുകയായിരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്യാസിർ.
Read more

മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ആകെ 87,330 പേര്‍ക്കാണ് പരിശോധന നടത്തിയത്. അതില്‍ 71,238 പേര്‍ക്കും ആധുനിക മോളിക്യൂലര്‍ പരിശോധനായ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്താനായി. 18 ശതമാനം പേര്‍ക്ക് മാത്രമാണ് പഴയരീതിയിലുള്ള മൈക്രോസ്‌കോപ്പ് പരിശോധന നടത്തിയത്. അതേസമയം സംസ്ഥാനത്തെ […]
Read more

പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുൻപിൽ നാണംകെട്ട് കീഴടങ്ങി: നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രകാശ് കാരാട്ട്

അമേരിക്കയ്ക്ക് മുമ്പിൽ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും നാണംകെട്ട് കീഴടങ്ങിയെന്നും ,അധിക തിരുവാക്കെതിരെ പോലും മോദി സംസാരിച്ചില്ലെന്നും സിപിഎം മുതിർന്ന നേതാവും പിബി കോഡിനേറ്ററുമായ പ്രകാശ് കാരാട്ട്. അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാർ പ്രതിഷേധം അറിയിച്ചു പക്ഷെ നരേന്ദ്ര മോദി ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചില്ലെന്നും ,അമേരിക്കയ്‌ക്കയ്‌ക്ക് മുമ്പിൽ കീഴടങ്ങിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനമാണ് ട്രംപ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അതേസമയം തീരുവയുമായി ബന്ധപ്പെട്ട […]
Read more

വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പങ്കെടുക്കാതെ സുഹൃത്തിനെ കാണാൻ വിദേശത്തേയ്ക്ക് പറന്നു പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി. ചർച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക പങ്കെടുത്തില്ല. വിപ്പ് നൽകിയിട്ടും പങ്കെടുത്തിരുന്നില്ല. പ്രിയങ്കയുടെ അസ്സാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും പാർട്ടിയും ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണം പുറത്തെത്തിയിരിക്കുകയാണ്. അടുത്ത സുഹൃത്തിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. വിദേശ യാത്ര ലോക്‌സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വഖഫ് ഭേദഗതി […]
Read more

യുഎസിന്റെ പകരച്ചുങ്കം; റഷ്യയെ ഒഴിവാക്കി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും 10 ശതമാനത്തോളം അധിക നിരക്കുകളാണ് പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തില്‍ ഡോണള്‍ഡ് ട്രംപ് പകരച്ചുങ്കത്തിന്റെ പട്ടികയും പ്രദര്‍ശിപ്പിച്ചു. പകരച്ചുങ്കത്തിന് വിധേയമാകുന്ന എല്ലാ രാജ്യങ്ങളുടേയും പട്ടികയില്‍ റഷ്യയുടെ പേര് ഇല്ല. റഷ്യയ്ക്കുമേലുള്ള യുഎസിന്റെ ഉപരോധങ്ങള്‍ ഇതിനകം തന്നെ റഷ്യയുമായുള്ള വ്യാപാരത്തെ തടയുന്നുണ്ടെന്ന കാരണത്താലാണ് ഈ പട്ടികയില്‍നിന്ന് റഷ്യ ഒഴിവാക്കപ്പെട്ടതെന്ന് യുഎസ് പ്രസ് […]
Read more

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ അറസ്റ്റിൽ. ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസാണ് ഇവർ തടഞ്ഞത്. ഇവരുടെ കാറിൽ ബസ് തട്ടിയെന്നായിരുന്നു […]
Read more

ന്യൂനപക്ഷങ്ങളെ സംഘപരിവാർ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു: വി ഡി സതീശൻ

തിരുവനന്തപുരം : സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പുകുവാൻ ശ്രമിക്കുന്നുവെന്നും മുനമ്പം വിഷയം കേരളത്തിൽ പരിഹരിക്കേണ്ട പ്രശ്നമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഖഫ് ബില്ലും മുനമ്പത്തെ വിഷയവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും വഖഫ് ബിൽ പാസായാലും മുനമ്പം പ്രശ്നം അവസാനിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുൻകാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാർ തന്നെ പ്രശ്നം പരിഹരിക്കാൻ വിചാരിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Read more

സൗദിയിൽ വാഹനാപകടത്തിൽ മലയാളികളായ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളികളായ രണ്ടു നഴ്‌സടക്കം അഞ്ചു പേര്‍ മരിച്ചു. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു (26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ് (27) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി നഴ്സുമാർ. വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു കത്തിയാണ് അപകടമുണ്ടായത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് സൂചന. മദീനയിലെ കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. അല്‍ […]
Read more

രാജ്യത്ത് വീണ്ടും ക്രൈസ്തവ സംഘത്തിന് നേരെ ആക്രമണം : ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം വൈദീകരെ മർദിച്ചു

മധ്യപ്രദേശ്‌ : മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ പുരോഹിതന്മാരെയും അൽമായർമാരെയും ആക്രമിച്ചതായി പരാതി. ക്രൂര മർദ്ദനമാണ് ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു സംഘം നടത്തിയതെന്നും മർദ്ദനമേറ്റ മലയാളികളായ ഫാദർ ഡേവിസ് ജോർജും, ഫാദർ ജോർജും പറഞ്ഞു. വിഎച്ച്പി പ്രവർത്തകരാണ് ജബൽപൂരിൽ വിശ്വാസി സംഘത്തെ ആക്രമിച്ചത്. പോലീസ് ഉദ്യോകസ്ഥരുടെ മുമ്പിൽ വെച്ചാണ് മർദിച്ചതെന്നും വൈദികർ വെളിപ്പെടുത്തി. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ സഹായിക്കാൻ പോയതന്നെനും വൈദികർവ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടിയെടുക്കും എന്ന പ്രതീക്ഷിക്കുന്നതായും വൈദികർ പറഞ്ഞു. അതേസമയം […]
Read more

എമ്പുരാന്റെ വ്യാജപതിപ്പ്‌ പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനമാണ് വളപട്ടണം പൊലീസ് അടച്ചുപൂട്ടിയത്. റിലീസ് ദിനത്തിൽ തന്നെയാണ് ഇവർ ചിത്രത്തിൻ്റെ വ്യാജപതിപ്പ് പുറത്തിറക്കിയത്. സ്ഥാപനം നടത്തിപ്പുകാരായ വി കെ പ്രേമന്‍ (56), സി വി രേഖ (43) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ടോറന്റ് ആപ്പ് ഉപയോഗിച്ചാണ് ഇവർ വ്യാജപതിപ്പ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്നും […]
Read more

Recent News

Advertisement