സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 3, 2025

Year : 2026

ആശമാരുമായുള്ള മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച ഇന്ന്; ട്രേഡ് യൂണിയനുകള്‍ക്കും ക്ഷണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തുന്ന മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച ഇന്ന്. രാപ്പകല്‍ സമരം 53 ദിവസവും നിരാഹാര സമരം 15 ദിവസവും പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചര്‍ച്ച. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനെ കൂടാതെ, സി.ഐ.ടി.യു. ഐ.എന്‍.ടി.യു.സി. സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല […]
Read more

തസ്ലിമ സിനിമ മേഖലയിൽ സജീവം: പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ എക്‌സൈസ്

ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമ വർഷങ്ങളായി സിനിമയിൽ സജീവം. ഭാഷാ പ്രാവീണ്യമുള്ള തസ്ലിമയുടെ ജോലി തിരക്കഥ വിവർത്തനമാണെന്ന് എക്സൈസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസ് നീക്കം. തസ്ലിമ സുൽത്താനയെ കൂടാതെ മറ്റൊരു ആളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് . തസ്ലിമയായിരുന്നു സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും , ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറാറുണ്ടെന്ന മൊഴി നൽകിയത് . പ്രതികളും ഈ രണ്ട് സിനിമാതാരങ്ങളും തമ്മിലുള്ള […]
Read more

അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം: ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്, ഡോക്ക്ടർമാർക്കെതിരെ നടപടിക്ക് ശിപാർശ

ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നു കണ്ടെത്തി. അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നും കണ്ടെത്തൽ. സംഭവത്തിൽ ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കു നല്‍കുന്ന ചികിത്സയും പരിശോധനയും ശക്തിപ്പെടുത്താനും രോഗികളുമായുള്ള ആശയവിനിമയം കൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും […]
Read more

ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പകരചുങ്കം പ്രഖ്യാപിച്ച് യുഎസ്. അന്യായമായി ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്നാരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പകരചുങ്കം പ്രഖ്യാപിച്ചത്. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞാണ് തീരുവ ചുമത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കും. യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ.
Read more

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജി ശ്രീകുമാർ പിഴ അടച്ചു. കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ […]
Read more

രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആയതിന് ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട. വിവിധ സമുദായ നേതാക്കളുമായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് […]
Read more

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

ന്യൂഡൽഹി: ആര്‍ജെഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 76 കാരനായ ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ നില പരിശോധിച്ച് വരികയാണ്. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ലാലു പ്രസാദിനെ രാത്രിയോടെ എയിംസിലേക്ക് മാറ്റിയത്.രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായ അളവില്‍ കൂടിയത് ഹൃദയത്തെ ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
Read more

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാ​ഗമായി വിവിധ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിനൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും […]
Read more

കടമ്പ കടന്ന് വഖഫ് നിയമഭേദഗതി ബില്‍

ന്യൂഡല്‍ഹി: ഒടുവിൽ നീണ്ടുനിന്ന ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ വഖഫ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു […]
Read more

Recent News

Advertisement