സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 24, 2025

Year : 2026

കൊച്ചി തീരത്ത് കപ്പൽ അപകടം: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ തൊടരുതെന്ന് നിര്‍ദേശം

കൊച്ചി: കേരള തീരത്തു നിന്നും 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം. അറബിക്കടലില്‍ കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ ഒഴുകുന്നതായി വിവരം. ഇത്തരത്തില്‍ സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് അധികൃതർ അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അപകടകരമായ ഗുഡ്സ് എണ്ണ എന്നിവയാണ് കണ്ടെയ്നറിലുള്ളത്. […]
Read more

അമിത് ഷാക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെയുള്ള അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് രാഹുൽ ഗാന്ധിക്ക് നൽകിയ നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു 2018ൽ രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമർശം. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ചായിരുന്നു […]
Read more

വ്യോമസേന ആസ്ഥാനങ്ങളുടെ ഫോട്ടോകളും വിഡിയോയും പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന , അതിർത്തി സുരക്ഷാ സേന എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചതിന് ഗുജറാത്തിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് .കച്ച് നിവാസിയും ആരോഗ്യ പ്രവർത്തകനുമായ സഹ്ദേവ് സിംഗ് ഗോഹില്‍ എന്നയാളെയാണ് ചാരവൃത്തിയ്ക്ക് പോലീസ് പിടികൂടിയത്. 2023 സമയത്താണ് വാട്ട്‌സ്ആപ്പ് വഴി 28 കാരിയായ അദിതി ഭരദ്വാജ് എന്ന ഏജന്റുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. അതേസമയം ഇയാൾ നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഏജന്റിന് […]
Read more

കൊടും ചൂടില്‍ വെന്തുരുകി യുഎഇ : 50 ഡിഗ്രി കടന്ന് താപനില

അബുദാബി: കൊടും ചൂടില്‍ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖില്‍ ഉച്ചക്ക് രണ്ടരക്ക് രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെല്‍ഷ്യസ്. ഇരുപത്തിരണ്ട് വര്‍ഷത്തിനിടെ മെയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുന്‍പ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെല്‍ഷ്യസ്. ഏപ്രിലില്‍ 42.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശരാശരി താപനില. 2017ലാണ് ഇതിനു മുന്‍പ് […]
Read more

ഹാര്‍വാര്‍ഡ്-ട്രംപ് തര്‍ക്കത്തില്‍ പെടുന്നവരില്‍ മാര്‍ക്ക് കാര്‍ണിയുടെ മകളും?

ന്യൂയോര്‍ക്ക് : ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യത റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പല പ്രമുഖരെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മകള്‍ ക്ലിയോ കാര്‍ണിയും ബെല്‍ജിയം രാജകുമാരി എലിസബത്തും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ഹാര്‍വാര്‍ഡില്‍ റിസോഴ്സ് എഫിഷ്യന്‍സി പ്രോഗ്രാമില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലിയോ കാര്‍ണിയും കെന്നെഡി സ്‌കൂളില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ എലിസബത്തും മറ്റു വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ […]
Read more

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു: ആരോപണവുമായി യുഎഇ

ടെല്‍ അവീവ് : ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ ‘കൊള്ളയടിക്കപ്പെട്ടു’വെന്ന് ആരോപിച്ച് യുഎഇ രംഗത്ത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചുണ്ടായ സംഭവത്തില്‍ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതകര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ […]
Read more

ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. […]
Read more

കള്ളക്കടല്‍ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് രാത്രിയും നാളെയും കടാലാക്രമണത്തിന് സാധ്യത. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ രാത്രി വരെ 2.6 മുതല്‍ 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും […]
Read more

തൃശൂരില്‍ ശക്തമായ കാറ്റില്‍ വീണ്ടും കൂറ്റന്‍ ബോര്‍ഡ് വീണു; കോര്‍പ്പറേഷനില്‍ പ്രതിഷേധം

തൃശൂർ : കനത്ത മഴയെ തുടർന്ന് തൃശ്ശൂരിൽ ഇന്നലെ എംഒ റോഡില്‍ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര പറന്നു വീണതിന് പിന്നാലെ തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഷോപ്പില്‍ നിന്ന് വലിയ ബോര്‍ഡ് കാറ്റത്ത് വീണു. അതേസമയം മേല്‍ക്കൂര പറന്നുവീണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു. ഉത്തരവാദികളായ ഉദോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ഉപരോധം. എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും എന്ന ഉറപ്പിന് മേൽ ആണ് ഉപരോധം […]
Read more

ഷെങ്കൻ വിസ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്: 136 കോടി നഷ്ടം

ബ്രസൽസ്: ഏറ്റവും കൂടുതൽ ഷെങ്കൻ വിസ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. 2024ൽ 1.65 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇതോടെ 136 കോടിയുടെ നഷ്ടമുണ്ടായി. യൂറോപ്യൻ കമ്മീഷന്റെ കണക്ക് അനുസരിച്ച് നിരസിക്കപ്പെട്ടത് 15 ശതമാനം അപേക്ഷകൾ ആണ്. ഫ്രാൻസാണ് കൂടുതൽ അപേക്ഷകൾ നിരസിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് അൾജീരിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ്. കോണ്ടെ നാസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം സമർപ്പിച്ചതിൽ 5.91 ലക്ഷം അപേക്ഷകൾ അംഗീകരിക്കുകയും 1.65 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.